2010, ജൂലൈ 30, വെള്ളിയാഴ്‌ച

പര്ദയും മഫ്തയും പിന്നെ ബൂലോകവും

ബൂലോകം ഓണ്‍ ലൈനില്‍ ഉണ്ടല്ലേ ഒരു ആന്റി ഇസ്ലാം ചിന്ത. ഏതായാലും വെളിവാക്കിയത് നന്നായി....ലോകത്തുണ്ടാക്കുന്ന പര്ദ്യും മഫ്തയുമൊക്കെ മുസ്ലിംകള്‍ തന്നെയാണ് ഉണ്ടാക്കല്‍ എന്ന് ഞാനിപ്പോഴാ അറിഞ്ഞത്,പര്ദയും മുസ്ലിംസ് ഉപയോഗിക്കുന്ന ഒരു വസ്ത്രമാണ്. ശരീരം മറക്കാന്‍ ഏറ്റവും അനുയോജ്യമായ ഒരു വസ്ത്രവും ആണിത്. ഇസ്ലാമില്‍ പര്ദ്ദു തന്നെ യിടണമെന്ന വാദം എവിടുന്നുകിട്ടിയാതാണാവോ ...ഖുര്‍-ആനില്‍ മുസ്ലിം പെണ്ണുങ്ങളെ നിങ്ങള്‍ പര്ദ്ദ് എന്ന വസ്ത്രം തന്നെ ധരിച്ചോളീ എന്നൊന്നും ഇല്ല മാഷെ.... അതെവിടന്നു കിട്ടിയതാ......ഇസ്ലാം കല്പ്പി്ക്കുന്നത് സ്ത്രീകളോട് അവരുടെ ശരീരം പൂര്ണുമായും “ഹിജാബില്‍ “ആയിരിക്കണമെന്നാണ് ,അതായതു അന്യ പുരുഷന്മാരുടെ മുന്നില്‍ തങ്ങളുടെ ശരീരം പൂര്ണഹമായും മറച്ചിരിക്കണം എന്നതാണ്. അതിനു പര്ദ്ദ ഉപയോഗിക്കെപ്പടുന്നു എന്ന് മാത്രം .സാരിയും ചുരിദാറും പോലെ ഒരു വസ്ത്രം മാത്രമാണ് പര്ദ്ന് . ഇന്നത്‌ ഫാഷന്‍ ആയി എന്ന് മാത്രം .പര്ദ്ദര വാങ്ങാന്‍ കഴിയാത്ത ഒരു പെണ്ണിനു അവളുടെ ശരീരം പൂര്ണ.മായും മറച്ചു ഇസ്ലാം അനുശാസിക്കുന്ന രീതിയില്‍ നടക്കാന്‍ മറ്റേതെങ്കിലും വസ്ത്രം കൊണ്ട് സാധിക്കുമെന്കില്‍ അത് ചെയ്യാം...പര്ദ്ദം ക്കൊരു ബദല്‍ ബൂലോകത്തിനു കണ്ടെത്താം .....തീര്ച്ചചയായും ഈയുള്ളവനും പിന്തുണക്കും ഞമ്മളെ ബീവിമാരെ കൊണ്ട് ഉടുപ്പിക്കുകയും ചെയ്യാം.......പിന്നെ ആധുനിക യുഗമല്ലേ ...? അല്പം ഫാഷനോക്കെ ഉണ്ടായിക്കോട്ടെ .പണ്ടത്തെ ചില ഉമ്മമാരുണ്ടായിരുന്നു മഴയോന്നുമില്ലാത്ത സമയതും പുറത്തേക്കു പോകമ്പോള്‍ ഒരു കുട തുറന്നു പിടിക്കുമായിരുന്നു....വെയില് കൊള്ളാതിരിക്കാന്‍ മാത്രമായിരുന്നില്ല അതും ഒരു ഹിജാബു ആയിരുന്നു..
പിന്നെ മുസ്ലിം പെണ്ണുങ്ങളെന്തിനാ ഇത്ര കഷ്ടപ്പെട്ടു ഇങ്ങിനെ ശരീരം മറക്കുന്നത്. അതോര്ത്ത് ആരും ബേജാറാകേണ്ട ..ഇസ്ലാം ആ മതത്തില്‍ വിശ്വസിക്കുന്നവരോട് പല കാര്യങ്ങളും ഇസ്ലാം നിര്ദേീശിച്ചിട്ടുണ്ട് .അത് പാലിക്കുന്നവന്‍ അതെന്തിനാ അങ്ങിനെ ചെയ്യുന്നത് എന്ന് ചോദിക്കാറില്ല .കാരണം ഇസ്ലാം കല്പ്പി ക്കുന്ന ഓരോ കാര്യങ്ങളുടെയും പ്രതിഫലം മരണാനന്തര ജീവത്തിനുള്ള മുതല്‍ കൂട്ടായാണ് അവന്‍ കാണുന്നത്.എന്നാലോ ചെയ്യുന്ന കാര്യങ്ങള്‍ അവനു ജീവിതത്തില്‍ ഉപകരിക്കുകയും ചെയ്യും...ഉദാഹരണം കടന്നു വരുന്ന റമദാന്‍ മാസം...വ്രതം കൊണ്ടുള്ള ഗുണം ശാസ്ത്രം പോലും അംഗീകരിച്ച തല്ലേ .എന്നാലോ വ്രതം എടുക്കുന്ന വിശ്വാസിക്ക് അള്ളാഹു നല്കി്യ വാഗ്ദാനങ്ങള്‍ അതിലേറയാണ്.മുസ്ലിംകള്‍ യഥാര്ത്ഥ ത്തില്‍ ആഗ്രഹിക്കുന്നതും അതാണ്.ഞാനീ പറഞ്ഞതിന്റെ പരിധിയില്‍ വരുന്നതാണ്,സ്ത്രീ സുരക്ഷിതത്വവും മറ്റും അതായത് അതിനു രണ്ടാംസ്ഥാനം.അല്ലാതെ ലോകത്തുള്ള എല്ലാ ആണുങ്ങളും ഞരമ്പ് രോഗികളായിട്ടല്ല. മറിചു അങ്ങിനെയുള്ളവരും ഉണ്ടാകാം. ഉണ്ടോ എന്ന് നമുക്കൊന്നിച്ചിരുന്നു ചിന്തിക്കാം .
ബൂലോക ത്തിന്റെ വര്ത്താഅനം കേട്ടാല്‍ തോന്നും എല്ലാ പര്ദ്ദക കമ്പനിക്കാരും അതില്‍ ജോലി ചെയ്യുന്നവരും മുസ്ലിം വ്യവസായികളും പര്ദ്ദ് ഇടാന്‍ നിര്ദേംശിക്കുന്ന അല്ലങ്കില്‍ അതിനു പ്രോത്സാഹിപ്പിക്കുന്ന പണ്ഡിതന്മാരെല്ലാം അവരുടെ കമ്മീഷന്‍ പറ്റുന്നവരുമാണെന്നു.അതോ ബൂലോകം ഏതെന്കിലും വസ്ത്ര നിര്മാതണ കമ്പനിയില്‍ നിന്ന് കമ്മീഷന്‍ വാങ്ങിയോ......ഈ മുസ്ലിം പെണ്ണുങ്ങളൊക്കെ പര്ദ്ദി ഇടാന്‍ തുടങ്ങിയാല് പിന്നെ വി സ്റ്റാറും ,കാന്ചീപുരവും ,ബനാരസും മൊക്കെ വാങ്ങാന്‍ ആളില്ലാതവില്ലേ....അല്ലെ.......
അല്ലേലും ഇപ്പൊ കാര്യങ്ങളി ലൊക്കെ ഒരു രസവും ഉണ്ട്......തലയില്‍ “ശിരോവസ്ത്രം.” ധരിച്ചു ക്ളാസ്സെടുക്കുന്ന ടീച്ചര്ക്ക്ക മുന്നിലിരിക്കുന്ന പെണ്കു.ട്ടിയുടെ തലയില്‍ ഒരു മഫ്ത കണ്ടാല്‍ ഹാലിളകും .പര്ദടയും മഫ്തയും ഇടുന്നതാണിപ്പോള്‍ ലോക ത്ത് മനുഷ്യനെ ബാധിക്കുന്ന ഒരേയൊരു പ്രശ്നം എന്ന് തോന്നുന്നതിനിടയില്‍ ബൂലോകത്തിന്റെ ഒരു കണക്കെടുപ്പും...പര്ദ്ദന ക്ക് ചെലവാകുന്ന കോടിക്കണക്കിനു രൂപ സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്ക്ക് വേണ്ടി ചിലവഴിച്ചൂടെന്നു.അപ്പൊ പിന്നെ ഈ പെണ്ണുങ്ങള്‍ വെറും അടിവസ്ത്ര ങ്ങളില്‍ ഒതുങ്ങണോ.....ഇങ്ങിനെ പറയാന്‍ കാരണം പര്ദ്ദ വാങ്ങാന്‍ ബൂലോകത്തിന്റെ കണക്ക് പ്രകാരം ഇരുന്നൂറു രൂപ ചിലവഴിക്കുമ്പൊഴാണ് അവശതയനുഭവിക്കുന്നവര്ക്കു ള്ള കോടിക്കണക്കിനു രൂപ “മുസ്ലിം വസ്ത്ര വ്യവസായികളുടെ .”കൈകളില്‍ ചെന്ന് പെടുന്നതു .പര്ദ്ദ അല്ലെങ്കില്‍ പിന്നെ മറ്റൊരു വസ്ത്രം സ്ത്രീയാകുമ്പോള്‍ സാരിയോ ചുരിദാറോ....അതിനും കാശു ചിലവാക്കണ്ടേ..അങ്ങിനെ ചിലവഴിക്കുംപോഴും ഈ പറഞ്ഞത് സംഭവിക്കില്ലെ .അതോ അതും ചിലവക്കാതെ വെറും അടി വസ്തത്ത്തില്‍ മുസ്ലിം പെണ്ണുങ്ങളെ കാണാനോ അതോ ഞാന്‍ നേരത്തെ പറഞ്ഞ മാതിരി ബൂലോകത്തിനു മറ്റാരന്കിലും കമ്മീഷന്‍ ഓഫര്‍ ചെയ്തോ......



ഇത് ബൂലോകം ഓണ്‍ ലൈനില്‍ വന്ന പര്‍ദ്ദയുടെയും മഫ്തയുടെയും സാമ്പത്തിക ശാസ്ത്രം എന്നലേഖനത്തിന് ഞാന്‍ നല്കിതയ കമ്മെന്റ് മാത്രം.വിഷയം ഇതിലൊതുങ്ങുന്നില്ല.ഇവിടെ പ്രസിദ്ധീകരിക്കാന്‍ കാരണം ചിലര്ക്ക്ി യോജിക്കാന്‍ പറ്റാത്തത്(കമന്റ്‌) അവര്‍ ഡിലീറ്റ്‌ ചെയ്യും(അനുഭവം) .അവര്‍ പറയുന്നതവിടെ കിടക്കും .അതിനാല്‍ ഇവിടെ പബ്ലിഷ് ചെയ്യുന്നു എന്ന് മാത്രം.വായനക്കാരുടെ അഭിപ്രായം പങ്കുവെക്കാം..................ബാവാസ്‌

2010, ജൂലൈ 28, ബുധനാഴ്‌ച

ആര്‍ത്തവകാല ദാമ്പത്യം


ആര്‍ത്തവ കാലത്ത് ലൈംഗിക ബന്ധം പാടില്ല .ഇസ്ലാം പാടെ വിലക്കിയ കാര്യമാണിത്. വിശുദ്ധ ഖുര്‍-ആന്‍ പറയുന്നു: “ആര്‍ത്തവത്തെ കുറിച്ച് അവര്‍ തങ്ങളോടന്വേഷിക്കുന്നു.താങ്കള്‍ പറയുക .അത് മലിനമാണ്. അത് കൊണ്ട് ആര്ത്തവത്ത്തില്‍
ഭാര്യമാരെ നിങ്ങള്‍ വെടിയുക . ശുദ്ധി പ്രാപിക്കും വരെ അവരെ സമീപിക്കരുത്. ശുദ്ധി കൈവരിച്ചാല്‍ അല്ലാഹു വിധിച്ച വിധത്തില്‍ നിങ്ങള്‍ ക്കവരെ പ്രാപിക്കാം. തീര്‍ച്ച അല്ലാഹു പശ്ചാത്തപികളെയും പരിശുദ്ധരെയും പ്രിയം വെക്കുന്നവനാകുന്നു.”(അല്‍ ബഖറ :222)

ഈ വാക്യത്തെ വ്യാഖ്യാനിച്ചു ഇമാം റാസി പറയുന്നു :ജൂതന്മാരും അഗ്നി ആരാധകരും ആര്‍ത്തവ വേളയില്‍ സ്ത്രീ സമ്പര്‍ക്കം പാടെ വെടിയുന്നവരായിരുന്നു. ക്രിസ്ത്യാനികളാകട്ടെ ആര്ത്തവത്തെ അവഗണിച്ചു സംഭോഗിക്കുന്നവരായിരുന്നു. അന്ധകാര അറബികള്‍ സ്ത്രീ ആര്‍ത്തവവതിയയാല്‍ ഒരുമിച്ചു ഭക്ഷിക്കാനോ ഒരു വിരിപ്പില്‍ ഒന്നിച്ചിരിക്കുവാനോ ഒരേ വീട്ടില്‍ തമ്സിക്കണോ പോലും സന്നദ്ധമായിരുന്നില്ല.
ജൂത-മജൂസി വിശ്വാസത്തിന്റെ തുടര്‍ച്ചയായിരുന്നു ഇത് .ഈ കാലത്താണ് മേല്‍ വാക്യം അവതരിക്കുന്നത്. ആര്ത്തവകാരികളോടുള്ള സമീപനത്തിന് മാന്യവും സുരക്ഷിതവുമായ ഒരു വിധിയായിരുന്നു ഈ ഖുര്‍-ആന്‍ വാക്യത്തിലൂടെ അല്ലാഹു വെളിപ്പെടുത്തിയത്. പക്ഷെ
ഖുര്‍-ആന്‍ വാക്യത്തിന്റെ ബാഹ്യ തലം മാത്രം പരിഗണിച്ചു മുസ്ലിംകളില്‍ത്തന്നെ ചിലര്‍ പത്നിമാരെ
ആര്ത്തവാവസരത്ത്തില്‍ വീടിനു പുറത്താക്കി. ഈ സന്ദര്‍ഭത്തില്‍ ചില ഗ്രാമീണര്‍ തിരുനബി(സ) യെ സമീപിച്ചു പരാതിപ്പെട്ടു .”തിരുദൂതരെ വല്ലാത്ത തണുപ്പാണിപ്പോള്‍ ,വസ്ത്രങ്ങള്‍ ഞങളുടെ വശം വിരളം.ആര്‍ത്തവ കാരികള്‍ക്ക് പുതപ്പ് നല്‍കിയാല്‍ വീട്ടിലെ മറ്റുളളവരുടെ കാര്യം കഷ്ടമാകും.തിരിച്ചായാല്‍ ആര്ത്തവകാരികള്‍ക്കും വിഷമമാകും.”
ഇത് കേട്ടപ്പോള്‍ നബി(സ) പറഞ്ഞു.”നിങ്ങളോടു ഞാന്‍ വിരോധിച്ചത് ആര്‍ത്തവ കാലത്ത് അവരുമായുള്ള സംയോഗം മാത്രമാണ് .അനറബികളെ പ്പോലെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ ഞാന്‍ കല്പ്പിച്ചിട്ടില്ലല്ലോ.”
ഈ വിധി അറിഞ്ഞു ജൂതന്മാര്‍ പറഞ്ഞുവത്രേ: “ ഈ മനുഷ്യന്‍ എല്ലാ അര്‍ത്ഥത്തിലും നമ്മുടെ മതത്തി നെതിരാണെന്നു തോന്നുന്നു.”(തഫ് സീരുല്‍ കബീര്‍ 6/67)
മേല്‍ വാക്യത്തില്‍ ആര്ത്തവത്തെ പരാമര്‍ശിച്ചു പറഞ്ഞ പദം “ മഹീള്” എന്നാണ് .ഇതിന്റെ പ്രസിദ്ധവും പ്രചാരത്തിലുള്ളതുമായ അര്‍ത്ഥം “മെന്‍സസ് സ്ഥാനം”എന്നാകുന്നു അപ്പോളെ വാക്യത്തിന്റെ വിവക്ഷ ആര്ത്തവാവസരത്തില്‍ സ്ത്രീ ബന്ധം വര്ജ്യമാണെന്നാകും.”(റാസി 6/68)
ഫതഹുല്‍ മുഈന്‍ പറയുന്നു, ആര്ത്തവമുളളപ്പോള്‍ മുട്ട് പൊക്കിളിനിടയിലെ സാമീപ്യം നിഷിദ്ധ മാകുന്നു.സംയോഗം മാത്രമേ ഹറാമുള്ളൂ എന്നും അഭിപ്രായമുണ്ട്. നവവി ഇമാം തെരഞ്ഞെടുത്ത വീക്ഷണം രണ്ടാമത്തേതാണ് .”സംയോഗമല്ലാത്ത എന്തുമാകാം”എന്ന മുസ്ലിമിന്റെ ഹദീസാണ് ഇമാമിന്റെ രേഖ. (ഫത്‌ :28)
അബൂദാവൂദ്‌ (റ) നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ കാണാം.ഒരാള്‍ നബി(സ) യുടെ അരികില്‍ വന്നു ആരാഞ്ഞു .
ഭാര്യക്ക്‌ ആര്ത്തവമുള്ളപ്പോള്‍ അവളില്‍ അനുവദിക്കപെട്ടതെന്താകുന്നു ..?നബി (സ) പറഞ്ഞു. “ അരയുടുപ്പിനു അപ്പുറത്തുള്ളവ. മുട്ട് പൊക്കിളിന്നിടയിലെ ഇടപെടല്‍ ഹറാമാകാന്‍ കാരണം തര്‍ക്കമില്ലാതെ നിഷിദ്ധമായി വിധിക്കപെട്ടിട്ടുള്ള സംയോഗത്തിലേക്ക് അത് വഴി വെക്കുമെന്നതാണ്. ഹദീസില്‍ ഇങ്ങനെ ഉണ്ട്. “വേലിക്കു ചുറ്റും മേയാന്‍ നിന്നാല്‍ വേലി ഭേദിക്കാന് കളമൊരുങ്ങും . ഇമാം ശാഫി (റ) ഇങ്ങനെ കൃത്യമായി പറഞ്ഞത് ഞാന്‍ കേട്ടിട്ടുണ്ട്. “ആര്‍ത്തവ കാലത്തെ സംഭോഗം ഹറാമകന്‍ കാരണം യോനിയിലെ മാലിന്യമാണ് .മുട്ട് പൊക്കിളിനിടെ ഹറാമാണെന്നു വിധിക്കാന്‍ കാരണം സംയോഗത്തില്‍ ചെന്ന് ചാടാനുള്ള സാധ്യതയുമാണ് .”(ഫതാവല്‍ കുബ്റ:1/120)
ഇമാം റാസി (റ) പറയുന്നു. ആര്‍ത്തവ കാലത്തെ സംയോഗം ഹറാമാണെന്ന കാര്യത്തില്‍ മുസ്ലിംകള്‍ ഏകോപിതരാകുന്നു.അത് പോലെ മുട്ട് പോക്കിളിനിടയിലെ ഭാഗമൊഴിച്ചു ബാക്കി യുള്ളവ കൊണ്ട് ആസ്വാദനം ഹലാലാണെന്നു കാര്യത്തിലും ഏകോപിതരാണ്.മുട്ട് പൊക്കിളിനിടയിലെ ഭാഗം അനുവദിനീയമാണോ എന്നതിലാണ് അഭിപ്രായന്തരമിരിക്കുന്നത്.
‘മഹീള്’എന്നത് കൊണ്ട് ആര്‍ത്തവ മേഖല എന്നര്‍ത്ഥം വെക്കുമ്പോള്‍ സംഭോഗം മാത്രമേ ഹറാമാകുന്നുള്ളൂ. ആര്‍ത്തവം എന്നര്‍ത്ഥം വെക്കുമ്പോള്‍ ആര്‍ത്തവ വകാലത്ത് സ്ത്രീ സഹവാസം ഒഴിവാക്കുക എന്നാകും ആയതിന്റെ വിവക്ഷ,അത് പൊക്കിളിനു താഴെയും മുട്ടിനു മേലെയുമുള്ള ഭാഗങ്ങളില്‍ ബന്ധമൊഴിവക്കാനുള്ള മറ്റു പ്രമാണങ്ങള്‍ക്ക് പിന്‍ബലമേകുന്നു.അപ്പോളെ ബാക്കി ഭാഗങ്ങള്‍ പരിശുദ്ധങ്ങളാണെന്നു വരും.”(റാസി :6/72)
ആര്‍ത്തവ വുമായി ബന്ധപ്പെട്ട മറ്റൊരു മസ്അല ആര്‍ത്തവ വിരാമശേഷം കുളിച്ചു വൃത്തി യായാലേ ബന്ധം അനുവദിക്കപ്പെടു എന്നതാണ്.എല്ലാ നാടുകളിലെയും ഭൂരിപക്ഷം കര്‍മ ശാസ്ത്രഞരും പറയുന്നത് ആര്‍ത്തവകുളി കൂടി കഴിഞ്ഞാലെ സ്ത്രീ ബന്ധം അനുവദനീയമാകൂ എന്നാണ് . (തഫ്‌സീര്‍ റാസി :6/76,77)(ഫത്‌ ഹുല്‍ മുഈന്‍ പേജ് 28)
ആര്‍ത്തവകാലത്തെ ബന്ധം ആരോഗ്യപരമായി ആപല്‍ക്കരമാണെന്നു തെളിഞ്ഞിട്ടുണ്ട്. ആര്‍ത്തവ കാലത്തെ ലൈംഗിക ബന്ധം ഗര്ഭാശയാര്‍ബുദത്തിനു കാരണമാകുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.ഉസ്മാന്ബ്നു ദദ്ഹബി ഉദ്ധരിക്കുന്നു. “ആര്‍ത്തവരക്തം പുരുഷ ലിംഗത്തിനു അനാരോഗ്യം വരുത്തുന്നതായി അനുഭവമുണ്ട്.”(ത്വിബ്ബ്ന്നബവി :22) ഇബ്നു ഹജറുല്‍ ഹൈതമി (റ) പറയുന്നു: “ആര്‍ത്തവകാരിയുംയുള്ള ബന്ധം വേദനാജനകമായ രോഗങ്ങള്‍ക്കും കുഷ്ടബാധക്കും കാരണമാകുമെന്ന് .” ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുണ്ട്. (ഫതാവല്‍ കുബ്റ 1/122 ) നബി (സ) പറഞ്ഞു : “ആര്‍ത്തവകാരിയെ പ്രാപിച്ചവന്‍ മുഹമമദ് നബിക്കിറക്കപെട്ടതിനെ കളവാക്കിയവനാകുന്നു .”(തിര്‍മുദി ,അഹ്മദ് )

2010, ജൂലൈ 26, തിങ്കളാഴ്‌ച

ബറാഅത് രാവും അനുഷ്ഠാനങ്ങളും

സവിശേഷവും പുണ്യങ്ങള്‍ നിറഞ്ഞതുമായ ഒരു രാവാണ് ലൈലതുല്‍ ബറാഅഃ
അഥവാ ശഅബാന്‍ പതിനഅഞ്ചാം രാവ്.വിശുദ്ധ ഖുറാനും തിരുസുന്നത്തും ഈ രാവിന്‍റെ മഹത്വ ങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട് . “സത്യാസത്യങ്ങളെ വിവേചിച്ചു വ്യക്തമാക്കുന്ന ഗ്രന്ഥം തന്നെയാണ്
വെള്ളിയാഴ്ച രാവ് ,വലിയ പെരുന്നാള്‍ രാവ് ,ചെറിയപെരുന്നാല്‍ രാവ് ,റജബ് ഒന്നാം രാവ് ,ശഅബാന്‍ പതിനഞ്ചാം രാവ് എന്നിവയാസന്നമായ ഒരു രാവില്‍ നാമത് (ഖുര്‍ആന്‍) അവതരിപ്പിച്ചു.നിശ്ചയമായും നാം മുന്നറിയിപ്പ്‌ നല്കികൊണ്ടിരിക്കുന്നു. മുഖ്യമായ എല്ലാ കാര്യങ്ങളും വേര്‍തിരിച്ചു രേഖപ്പെടുത്തുന്നത് ആ രാത്രിയിലാണ്. .” എന്ന സൂറത്ത് ദ്ദുഖാനില്‍ വിവരിച്ച രാത്രി കൊണ്ടുള്ള വിവക്ഷ ബറാഅത് രാവനെന്നു പ്രസിദ്ധ ഖുറാന്‍ വ്യാഖ്യാതവ്‌ ഇക് രിമ പറയുന്നു. പ്രശസ്ത ഖുറാന്‍ വ്യാഖ്യാതാവ് ഇബ്നു അബ്ബാസ്‌ (റ) ന്റെ മുഖ്യ ശിഷ്യനാണ് ഇക് രിമ.
അതെ സമയം മേല്‍ പറഞ്ഞ രാവ് കൊണ്ടുള്ള വിവക്ഷ ലൈലതുല്‍ ഖദ്റാണെന്നാണ് ചില പണ്ഡിതന്മാരുടെ പക്ഷം. എങ്കില്‍ ഖുറാന്‍ ഇറങ്ങിയത് ഏത് രാവിലാണെന്ന ചോദ്യം പ്രസക്തമാണ് .ഇക്രിമയുടെ പക്ഷമനുസരിച്ചു ബറാഅത് രവിലാണെന്നു വരും. മറുപക്ഷത്തിന്റെ അഭിപ്രായം ലൈലതുല്‍ ഖദ്റിലുമായിരിക്കുണം.എന്നാല്‍ ഇവ തമ്മില്‍ വൈരുധ്യമില്ലെന്നും രണ്ടും ശരിയാണെന്നു മാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യക്തമാക്കുന്നു, ഖുര്‍ആന്‍ മൂലഗ്രന്ഥമായ ലൌഹുല്‍ മഹ്ഫൂളില്‍ നിന്ന് ഒന്നാം ആകാശത്തേക്ക് ഇറങ്ങിയത് ബറാഅത് രാവിലും ഒന്നാം ആകാശത്ത് നിന്ന് ഭുമിയിലേക്ക് ഇറക്കിയത് ലൈലതുല്‍ ഖദ്റിലുമാണെന്നാണ് അവരുടെ വിശദീകരണം .
ഖുര്‍ആനില്‍ വിവരിച്ച റാവു കൊണ്ടുള്ള വിവക്ഷ എന്തായാലും പതിനഅഞ്ചാം രാവിനു മഹത്വ
മുന്ടെന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടായില്‍ രണ്ടഭിപ്രായമില്ല. ഇമാം ഇബ്നുഹജര്‍ പറയുന്നു “ലൈലതുല്‍ ബറാഅഃക്ക് മഹത്വവും ശ്രേഷ്ടതയുമുണ്ട്. മുന്‍ഗാമികള്‍ ഈ രാത്രിയെ ആദരിക്കുകയും
സ്വഗതമരുള്കയും ചെയ്തിരുന്നു.”(അല്‍ മഖ്ദല്‍ പേജ് 145)
ശഅബാന്‍ പതിനഅഞ്ചാം രാവിന്‍റെ മഹത്വങ്ങള്‍ വിവരിക്കുന്ന ഹദീസുകള്‍ നിരവധിയുണ്ട്.പ്രവാചക പത്നി ആയിഷ (റ) പറയുന്നു: ഒരു ദിവസം രാത്രി നബി തിരുമേനി ശയ്യയില്‍ നിന്നും അപ്രത്യക്ഷനായി .മറ്റേതെങ്കിലും ഭാര്യയുടെ അടുത്തേക്ക് പോയതായിരിക്കുമെന്ന ശങ്കയില്‍ ഞാന്‍ അേന്വഷിച്ച് പുറപ്പെട്ടപ്പോള്‍, അവിടുന്ന് മിഴികള്‍ അകാശത്തേക്കുയര്‍ത്തിയ നിലയില്‍ ജന്നതുല്‍ ബ്ഖീഇല്‍ (മദീനയിലെ ഖബര്സ്ഥാന്‍ )നില്കുന്നതാനെനിക്ക് കാണാന്‍ കഴിഞ്ഞത് .എന്നെ കണ്ടപ്പോള്‍ അവിടുന്ന് ചോദിച്ചു ആയിശാ, അല്ലാഹുവും റസൂലും നിന്നോട് നീതികേട്‌ കാണിക്കുമെന്ന് നേ കരുതിയോ.... ? നിശ്ചയം ശഅബാന്‍ പതിനഅഞ്ചാം രാവില്‍ അള്ളാഹു (അള്ളാഹു വിന്റെ കാരുണ്യം )ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരികയും കല്‍ബ് ഗോത്ര ക്കാരുടെ ആട്ടിന്‍ പറ്റത്തിന്റെ രോമങ്ങളെക്കാള്‍ കൂടുതല്‍ പേര്‍ക്ക് അവന്‍ പൊറുത്ത് കൊടുക്കുകയും ചെയ്യും--- അക്കാലത്തു കൂടുതല്‍ ആടുകളുണ്ടായിരുന്നത് കല്‍ബ് ഗോത്രതിനായിരുന്നു.(തിര്‍മുദി, ഇബ്നുമാജ ,ബൈഹഖി )ഒരു ശഅബാന്‍ പതിനഅഞ്ചിനായിരുന്നു ഈ സംഭവമെന്നു ആയിശ പറഞ്ഞതായി മുഹദ്ദിസുകള്‍ വ്യക്തമാക്കുന്നു.
മറ്റൊരു ഹദീസില്‍ ശഅബാന്‍ പതിനഅഞ്ചാം രാവില്‍ അല്ലാഹുവിന്റെ കാരുണ്യം ഇറങ്ങി വരികയും , ബഹുദൈവ വിശ്വാസികളും ശത്രുതാ മനോഭാവ മില്ലഹ്ടവര്‍ക്കുമായ എല്ലാവര്ക്കും പൊറുത്തു കൊടുക്കുകയും ചെയ്യുമെന്ന് വന്നിട്ടുണ്ട്.
ഇമാം ശാഫി , ഇമാം ഗസ്സാലി , ഇമാം ഇബ്നുഹജര്‍ തുടങ്ങിയ നിരവധി പണ്ഡിതരും ഈ രാവിന്‍റെ മഹത്വതെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇമാം ശാഫി (റ) പറയുന്നു “വെള്ളിയാഴ്ച രാവ് ,വലിയ പെരുന്നാള്‍ രാവ് ,ചെറിയപെരുന്നാല്‍ രാവ് ,റജബ് ഒന്നാം രാവ് ,ശഅബാന്‍ പതിനഞ്ചാം രാവ്
എന്നീ അഞ്ചു രവുകളില്‍ പ്രാര്‍ത്ഥനയ്ക്ക് പ്രതേക ഉത്തരമുണ്ട്. (ഉമ്മ്: വാല്യംഒന്ന് പേജ് 204 )
ലൈലതുല്‍ ബറക (അനുഗ്രഹീത രാവ്‌ )ലൈലതുറഹ്മ (കാരുണ്യത്തിന്റെ രാത്രി) ലൈലതുസ്സക്ക് (സര്‍വ കാര്യങ്ങളും രേഖപ്പെടുത്തുന്ന രാത്രി )തുടങ്ങിയ പേരുകളും ഈ രാവിനുണ്ട്. പ്രപഞ്ചത്തിലെ മുഴുവന്‍ വസ്തുക്കളുടെയും ഒരു വര്‍ഷത്തെ സ്ഥിതി വിവര കണക്കുകള്‍ (ജനനം ,മരണം, വയസ്സ്, ഭക്ഷണം തുടങ്ങിയ സര്‍ വകാര്യങ്ങളും )രേഖപ്പെടുത്തുന്നത് ഈ രാത്രിയിലാണെന്നു പ്രാമാണികരായ പണ്ഡിത മഹത്തുക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അത് കൊണ്ടാണ് ലൈലതുസ്സക്ക് എന്നാ പേര് വന്നത്. ബറാഅത് രാവില്‍ അല്ലാഹുവിന്റെ പ്രതേക മായ പപമോചനവും കാരുണ്യവും വര്ഷിക്കുമെന്നു വ്യക്തമായിരിക്കെ അന്ന് വിശ്വാസികള്‍ ആരാധനകളില്‍ മുഴുകുകയും പ്രാര്‍ത്ഥന വര്‍ധിപ്പിക്കുകയും ചെയ്യണമെന്നു പണ്ഡിതന്മാര്‍ ഉണര്‍ത്തുന്നു. സച്ചരിതരായ മുന്‍ഗാമികള്‍ അപ്രകാരം ചെയ്തിരുന്നതായും പ്രമാണിക ഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈ രാവില്‍ മൂന്നു യാസീന്‍ പാരായണം ചെയ്തു പ്രാര്‍ത്ഥിക്കുന്ന പതിവ് പൂര്‍വിക കാലം മുതല്‍ നടന്നു വരുന്നതാണ്.ഒരു വിഭാഗം ആരിഫീങ്ങളെ ഉദ്ധരിച്ചു ശൈഖ് അബ്ദു റഹ്മാന്‍ ഇബ്നു ഇബ്രാഹിം തരീമി പറയുന്നു. “ശഅബാന്‍ പകുതിയുടെ രാവില്‍ ഇടക്കുള്ള സംസരങ്ങളെല്ലാം ഒഴിവാക്കി മൂന്നു യാസീന്‍ തുടര്‍ച്ചയായി പാരായണം ചെയ്യേണ്ടതാണ് .തന്റെയും ബന്ധപ്പെട്ടവരുടെയും ദീര്‍ഘായുസ്സിനു വേണ്ടിയാണു ഒന്ന്.ഭക്ഷണത്തില്‍ ബറകതും വിശാലതയും ലഭിക്കാനാണ് രണ്ടാമത്തേത്. ഇരുലോകതും അള്ളാഹു വിജയികളുടെ ഗണത്തില്‍ പെടുത്താനാണ് മൂന്നാമത്തേത്..”തുടര്‍ന്ന് സൂറത്ത് ദുഖാന്‍ പാരായണം ചെയ്തു ദുആ ചെയ്യലും പുണ്യകരമാണ്.
ബറാഅത് ദിനത്തില്‍ നോമ്പനുഷ്ടിക്കലും സുന്നത്തുണ്ട്. റസൂല്‍ തിരുമേനി അപ്രകാരം ചെയ്തതായി ഒരു ഹദീസില്‍ കാണുന്നു, ഈ ഹദീസ്‌ അത്ര പ്രബലമാല്ലെന്കിലും പുണ്യ കര്‍മങ്ങളുടെ കാര്യത്തില്‍ ഇത്തരം ഹദീസുകളും സ്വീകാര്യ മാണെന്നാണ് പണ്ഡിതരുടെ ഏക കണ്‍ഠമായ അഭിപ്രായമെന്ന് മിര്ഖാതില്‍ (2/472) ല്‍ കാണാം.

2010, ജൂലൈ 25, ഞായറാഴ്‌ച

തിരുനബി(സ): ദര്‍ശന ഭാഗ്യം സിദ്ധിച്ചാല്‍ ...

:ശൈഖ്‌ ഹസ്സന്‍ ശദ്ദാദ്:

‘മഫാതീഹുല്‍ മഫാതീഹ് ’ എന്ന കൃതിയില്‍ പറയുന്നു: വല്ലവനും നബി(സ)സ്വപ്നം കണ്ടാല്‍ അവന്റെ അന്ത്യം നന്നായി തീരുന്നതാണ് .നബി (സ) യുടെ ശുപാര്‍ശ ലഭിക്കുകയും അവന്‍ സ്വര്ഗ്ഗാവകാശി യാവുകയും ചെയ്യുന്നു .തനിക്കും തന്റെ മാതാപിതാക്കള്‍ക്കും അള്ളാഹു പൊറുത്തു തരുന്നു .പന്ത്രണ്ടു തവണ ഖുര്‍-ആന്‍ ഖത്തം തീര്‍ത്ത പോലുള്ള പ്രതിഫലം ലഭിക്കുന്നു. മരണ വേദന ലഘൂകരിക്കപെടുകയും ഖബര്‍ ശിക്ഷയില്‍ നിന്ന് അവനു സുരക്ഷിതനാവുകയും ചെയ്യുന്നു. അന്ത്യ നാളിലെ ഭീതികളില്‍ നിന്ന് അവനു സംരക്ഷണം കിട്ടുന്നു. ഇഹപര ആവശ്യങ്ങള്‍ പൂര്തീകരിക്കപെടുകയും ചെയ്യുന്നു.”
ഞാന്‍ പറയട്ടെ—മുഴുവന്‍ പ്രവാചക സ്നേഹികളും തിരുദര്‍ശനം ആഗ്രഹിക്കുന്നു. ഏറ്റം മഹത്തായൊരു ആഗ്രഹമാണിത്. ഇത് ഏതൊരുത്തനു സഫലമാകുന്നുവോ അവനു അള്ളാഹു രഹസ്യ ജ്ഞാനങ്ങള്‍ ചൊരിഞ്ഞു കൊടുക്കുന്നു. അങ്ങിനെയവന്‍ പ്രവാചക പ്രകാശത്തിന്റെ സാഗരത്തില്‍ വിലയിക്കുകയും നീന്തുകയും ചെയ്യുന്നു. അള്ളാഹു പറയുന്നു “അള്ളാഹു അവന്‍ ഉദ്ദേശിക്കുന്നവരോട് പ്രത്യേക കരുണ കാണിക്കുന്നു.”(അല്‍ ബഖറ 105 , ആലു ഇംറാന്‍. 74)
“താങ്കളുടെ രക്ഷിതാവ് അവനുദ്ദേശിച്ചത് സ്രഷ്ടിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്നു.”(അല്‍ ഖസ്വസ്‌ :68 )
ദര്‍ശനം നിനവില്‍
നബി (സ) യെ ഉണര്‍ച്ചയില്‍ ദര്‍ശിക്കാന്‍ കഴിയുമോ.? മഹാനായ ഇബ്നു ഹജര്‍ ഹൈതമി (റ)യോട് ഇത് ചോദിക്കപെട്ടപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി തന്റെ ഫതാവല്‍ ഹദീസിയ്യയില്‍ (പേജ് 225)
ഇങ്ങനെ കാണാം:ഒരു വിഭാഗം അതിനെ നിഷേധിക്കുന്നു. മറ്റൊരു വിഭാഗം സാധ്യമാണെന്നും പറയുന്നു, അത് സാധ്യമാകുമെന്നതാണ് സത്യം.വിശ്വസ്തരായ സജ്ജനങ്ങള്‍ ഇത് അംഗീകരിച്ചു പറഞ്ഞിട്ടുണ്ട്. മാത്രമല്ല ബുഖാരി ഉദ്ദരിച്ച ഒരു നബി വചനം ഇതിനു ലക്ഷ്യമായി അവര്‍ എടുത്തു കാട്ടുകയും ചെയ്യുന്നു. നബി(സ) പറയുന്നു: “എന്നെ വല്ലവനും സ്വപ്നം കണ്ടാല്‍ പിന്നീട് ഉണര്ച്ചയിലും അവന്‍ എന്നെ കാണുന്നതാണ് .”(ബുഖാരി :6592,മുസ് ലിം:2266)

അതായത് തന്റെ നഗ്ന നേത്രങ്ങള്‍ കൊണ്ട് തന്നെ കാണുന്നതാണ്, അല്ല അക കണ്ണ് കൊണ്ട് കാണു
മെന്നാണ് വിവക്ഷയെന്നും പറയപ്പെടുന്നു. എന്നാല്‍ അന്ത്യ നാളില്‍ കാണുമെന്നാണ് ഇതിന്റെ ഉദ്ദേശ്യം എന്ന് ധരിക്കുന്നത് ശരിയല്ല. കാരണം , സ്വപ്നം കണ്ടവരും അല്ലാത്തവരുമായ മുഴുവന്‍ സമുദായവും അന്ത്യനാളില്‍ നബിയെ കാണുന്നതാണല്ലോ. അപ്പോള്‍ ഉണര്ച്ചയില്‍ കാണുമെന്ന് കരാര്‍ ചെയ്തതിന്റെ ഉദ്ദേശ്യം ഐഹിക ലോകത് ഒരു തവണയെങ്കിലും കാണുമെന്ന് തന്നെയാണ്. സാധാരണ ജനങ്ങള്‍ക്ക്‌ ഈ സൌഭാഗ്യം ലഭിക്കുന്നത് മരണസന്ന വേളയിലത്രേ.പ്രവാചകരെ നേരിട്ട് ദര്‍ശിക്കാതെ ആത്മാവ് വിട്ടു പിരിയുകയില്ല.അങ്ങിനെ പ്രവാചകര്‍ നല്‍കിയ കരാര്‍ പാലിക്കപെടുന്നു.എന്നാല്‍ ചില അസാധാരണ വ്യക്തികള്‍ക്ക് ഉണര്ച്ചയിലുള്ള ദര്‍ശനം മരണവേളക്ക് മുന്‍പ്‌ ഉണ്ടായേക്കാം. പല പ്രാവശ്യം ഉണ്ടായേക്കാം.തങ്ങളുടെ യോഗ്യത,പ്രവചകരോടുള്ള ബന്ധം, തിരു ചര്യയെ പിന്പറ്റല്‍ ഇതിന്റെ യൊക്കെ തോതനുസരിച്ചാവും ആ ദര്‍ശനം. തിരുചര്യ പിന്തുടരുന്നതില്‍ കാണിക്കുന്ന വീഴ്ചകള്‍ ദര്‍ശനത്തിനു വിഘ്നമാവും .

അല്ലാമ സയ്യിദ്‌ മുഹമ്മദ്‌ അലവി മാലികി തന്റെ “ദഖായിറുല്‍ മുഹമ്മദിയ്യ” എന്ന കൃതിയില്‍ രേഖപെടുതിയത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു.”വല്ലവനും എന്നെ സ്വപ്നം കണ്ടാല്‍ പിന്നീട് ഉണര്ച്ചയില്‍ അവന്‍ എന്നെ കാണുന്നതാണ്.”എന്ന നബി വചനത്തെ കുറിച്ച് പണ്ഡിതന്മാര്‍ പറയുന്നു.”ദുനിയാവില്‍ തന്നെ കാണുമെന്നതാണ് ഇതിന്റെ താല്പര്യം .മരണാസന്ന വേളയിലെങ്കിലും കാണാതിരിക്കില്ല. പരലോകത്ത് കാണുമെന്നാണ് ഇതിന്റെ താല്പര്യം എന്ന് വ്യഖ്യാനിച്ചവര്‍ക്ക് പണ്ഡിതന്മാര്‍ മറുപടി കൊടുത്തിട്ടുണ്ട്‌. സ്വപ്നം കണ്ടവരും അല്ലാത്തവരുമായ വിശ്വാസികള്‍ അഖിലവും പരലോകത്ത് വെച്ച് പ്രവാചകരെ കാണുമെന്ന് നിരവധി നബി വചനങ്ങള്‍ സാക്ഷീകരിക്കുന്നുണ്ട്. തന്നെയുമല്ല സത്യനിഷേധികളും കപട വിശ്വാസികളുമൊക്കെ പരലോകത്ത് നബിയെ കാണുന്നതാണ്. നബിയുടെ മഹനീയ സ്ഥാനങ്ങള്‍ അവര്‍ക്കപ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നതാണ്. എന്നാല്‍ പൂര്‍ണ്ണ വിശ്വാസികള്‍ ദുനിയാവില്‍ തന്നെ ഉണര്ച്ചയില്‍ നബിതങ്ങളെ ദര്‍ശിക്കുന്നതാണ് .അത്തരം വിശ്വാസികളുടെ ഹൃദയത്തെ അള്ളാഹു ഇങ്ങിനെ വിശേഷിപ്പിക്കുന്നു.”അതൊരു വിളക്കുമാടം പോലെയാണ്.അതില്‍ ഒരു വിളക്കുണ്ട്.വിളക്ക് സ്ഫ്ടികത്തിനകത്താണ്.സ്ഫടികം ഒരു നക്ഷത്രം പോലെയിരിക്കുന്നു.കിഴക്ക് ഭാഗത്ത് ഉള്ളതോ
പടിഞ്ഞാറു ഭാഗത്ത് ഉള്ളതോ അല്ലാത്ത അനുഗ്രഹിത ഒലിവ് വൃക്ഷത്തില്‍നിന്നാണ് അതിനു ഇന്ധനം നല്‍കപ്പെടുന്നത്. അതിന്റെ എണ്ണ തീ തട്ടിയില്ലെന്കിലും പ്രകാശിതമാവുന്നു.പ്രകാശത്തിനു മേല്‍ പ്രകാശം.”(അന്നൂര്‍ 35)

“സത്യ വിശ്വാസിയുടെ ഹൃത്തടം ജ്ഞാനവും അറിവും കൊണ്ട് അള്ളാഹു പ്രകാശമാക്കുമെന്നതിന്റെ ഉപമയാണിത്.ഇത് പോലുള്ള ഹൃദയത്തിനുടമകളാണ് നബിയെ ഉണര്‍ച്ചയില്‍ കാണാനും അദൃശ്യങ്ങള്‍ അറിയാനും അര്‍ഹരായവര്‍.”( ദഖായിറുല്‍ മുഹമ്മദിയ്യ) ഈ ദര്‍ശനത്തിനുള്ള അര്‍ഹതക്ക് വേണ്ടി ഞാന്‍ അല്ലാഹുവിനോട് തേടുന്നു. ആ വഴിയില്‍ അവന്‍ നമ്മെ പ്രകാശിപ്പിക്കട്ടെ. അവന്‍ സര്‍വ്വ ശക്തനും ഉത്തരം നല്കുന്നവനുമെത്രേ .

തിരുദര്‍ശനം സാധ്യമാകുന്നത് എങ്ങിനെ.......?
തിരു ദര്‍ശനത്തി നുതകുന്ന ഫാഇദകള്‍ (ഉപകാര വചനങ്ങള്‍) പറയാം.
1. ഖദര്‍ സൂറത്ത് 21 പ്രാവശ്യം ഓതുക .സൂര്യനുദിക്കുമ്പോഴും ,അസ്തമിക്കുമ്പോഴും .എങ്കില്‍ നബി(സ) സ്വപ്നം കാണുന്നതാണ്. (വസാഇലുശ്ശാഫി;421)
2. സൂറത്ത് കൌസര്‍ ഒരുരാത്രി ആയിരം തവണ പാരായണം ചെയ്യുക,എങ്കില്‍ തിരു ദര്‍ശനമുണ്ടാവുന്നതാണ് (വസാഇലുശ്ശാഫി;424) ഇത് പരീക്ഷിച്ചു ബോധ്യപെട്ട കാര്യമാണ് .
3. പ്രവാചകരെ സ്വപ്നം കാണണമെന്ന ഉദ്ദേശത്തോടെ സൂറത്ത് മുസ്സമ്മില്‍ 41 തവണ ഒതുക. . (വസാഇലുശ്ശാഫി;418)എങ്കില്‍ കാണുമെന്ന് തീര്‍ച്ച .ഇത് പരീക്ഷിച്ചു ബോധ്യപ്പെട്ടിട്ടുണ്ട് അല്ലാഹുവിനു സ്തുതി.
4. ഖസീദത്തില്‍ അസ്റാറില്‍ പറയുന്നു.വെള്ളിയാഴ്ച ദിവസം ആയിരം തവണ ഖദര്‍ സൂറത്ത് പാരായണം ചെയ്യുന്നവര്‍ നബി (സ) യെ സ്വപ്നം കാണാതെ മരണപ്പെടുക യില്ലെന്ന്, ചില പണ്ഡിതന്മാര്‍ അരുള്‍ ചെയ്തിട്ടുണ്ട്.
5. സൂറത്തുല്‍ കൌസറിന്റെ പ്രത്യേകതയില്‍ ചിലര്‍ പറയുന്നു. വെള്ളിയാഴ്ച രാവു അത് ആയിരം പ്രാവശ്യം പാരായണം ചെയ്യുകയും ആയിരം പ്രാവശ്യം സ്വലാത്ത് ചെല്ലുകയും ചെയ്‌താല്‍ നബി (സ) യെ സ്വപ്നം കാണുന്നതാണ്. ഞാന്‍ പറയട്ടെ ധാരാളം പേര്‍ പ്രിശോധിച്ചരിഞ കാര്യമാണ്.
6. ചില മഹത്തുക്കള്‍ പറയുന്നു. വെള്ളിയാഴ്ച രാവ് പാതി കഴിഞ്ഞു ആയിരം തവണ ഖുറൈശ് സൂറത്ത് പാരായണം ചെയ്യുകയും വുള് ചെയ്തു ശുദ്ധിയോടെ ഉറങ്ങുകയും ചെയ്താല്‍ നബിദര്‍ശനം ഉണ്ടാവുന്നതാണ്. ഇതും പരീക്ഷിച്ചിട്ടുണ്ട്.
7. ഇബ് നു അബ്ബാസ്‌ (റ)പറയുന്നു.”ഇഖ് ലാസ് സൂറത്ത് ആയിരം തവണ ഒരു രാവില്‍ പരായണം ചെയ്‌താല്‍ നബി (സ) യെ സ്വപനം കാണുന്നതാണ്. ഇത് പരിശോധിച്ച് ബോധ്യപെട്ടിട്ടുണ്ട്.
8. ഇബ് നു അബ്ബാസ്‌ (റ) നിവേദനം. വെള്ളിയാഴ്ച രാവ് രണ്ടു റക്അത് നിസ്കരിക്കുക .ഓരോ റക്അതി ലും ഫതിഹക്ക് ശേഷം 25 പ്രാവശ്യം ഇഖ് ലാസ് സൂറഃ ഒതുക . നിസ്കരനന്തരം ആയിരം പ്രാവശ്യം നബിയ്ടെ മേല്‍ ഈ സ്വലാത്ത് ചെല്ലുക. (സ്വല്ലല്ലാഹു അലാ മുഹമ്മദിന് നബിയ്യില്‍ ഉമ്മിയ്യി ).എങ്കില്‍ അടുത്ത വെള്ളിയഴ്ച്ചക്കുള്ളില്‍ നബി(സ) യെ കിനാവ് കണ്ടാല്‍ അവന്റെ ദോഷങ്ങള്‍ അള്ളാഹു പൊറുത്തു തരുന്നതാണ്.(ശൈഖു യൂസുഫു നബ് ഹാനി യുടെ സആദത്തുദ്ദാറൈന്‍ നോക്കുക :489)
9. വെള്ളിയാഴ്ച രാവ് രണ്ടു റക്അത് നിസ്കരിക്കുക.ഓരോ റക്അതി ലും ഫാതിഹക്ക് ശേഷം ആയത്തുല്‍ കുര്‍സിയ്യ് അഞ്ചു തവണ വീതം ഒതുക നിസ്കരനന്തരം ധാരാളം സ്വലാത്ത് ചെല്ലുക എങ്കില്‍ ദര്‍ശനം ഉണ്ടാകും. ഇത് സംബന്ധമായി ഒരു ഹദീസ്‌ ഖുതുബുല്‍ അക്താബു തങ്ങളുടെ മേല്‍ “അല്‍ അദ്കാര്‍”എന്ന കൃതിയില്‍ ഉള്ളതായി “മഫാതീഹുല്‍ മഫാതീഹ്”എന്ന കൃതിയില്‍ പറഞ്ഞിട്ടുണ്ട്.
10. നബി(സ)അരുള്‍ ചെയ്തതായി നിവേദനം.വല്ലവനും എന്നെ കിനാവ് കാണണമെന്നു ദ്ദേശിക്കുന്നു എങ്കില്‍ വെള്ളിയാഴ്ച രാവ് രണ്ടു റക്അത് നിസ്കരിക്കട്ടെ .ഈ രണ്ടു റകഅതുകളായി. ഓരോ റക്അതിലും ഫാതിഹക്ക് ശേഷം വള്ളുഹാ,അലം നഷ്റഹ്,ഇന്നാ അന്‍സല്‍നാഹു,ഇദാ സുല്‍സിലത്തില്‍ അര്‍ളു എന്നീ സൂറത്തുകള്‍ ഓതുകയും നിസ്കാര ശേഷം 70 പ്രാവശ്യം എന്റെ മേല്‍ സ്വലാത്ത് ചെല്ലുകയും ചെയ്യട്ടെ . എങ്കില്‍ എന്നെ കിനാ കാണുന്നതാണ്.




മര്‍ഹും: ശൈഖ്‌ ഹസ്സന്‍ ശദ്ദാദ് തങ്ങളുടെ (റഹ്മതുല്ലാഹി അലൈഹി )ലേഖനത്തില്‍ നിന്നുള്ള ഒരു ഭാഗം മത്രമാണിത്.
തിരു നബി (സ) തങ്ങളെ സ്വപ്നത്തില്‍ ദര്‍ശിക്കാനുപകരിക്കുന്ന സ്വലാതുകള്‍ ഏറെയുണ്ട്.
അത് നിങ്ങള്‍ക്കിവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം .(ബാവാസ്)
>>> യാ നബിയല്ലാഹ് <<<

2010, ജൂലൈ 22, വ്യാഴാഴ്‌ച

വാര്‍ത്തയില്‍ ആര്‍ എസ് എസ് ഉണ്ടോ ?എങ്കില്‍ അല്പം ശങ്കിച്ചോട്ടെ !

രാജീവ്‌ ശങ്കരന്‍

നിഷ്പക്ഷം സത്യസന്ധം ,സമഗ്രം –ലോകത്തെ ഏതു മാധ്യമ സ്ഥാപനവും സ്വയം അവകാശപ്പെടുന്ന ഗുണങ്ങളാണിവ. ക്യൂബന്‍ കമ്മ്യുണിസ്റ്റ്‌ പാര്‍ട്ടിയുടെ മുഖപത്രമായ ഗ്രന്മ മുതല്‍ അധിനിവേശാനുഗുണമായും കുത്തക കമ്പനികളുടെ പ്രചരണാര്‍ഥവും പ്രവര്‍ത്തിക്കുന്ന പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ വരെ ഇത് അവകാശപ്പെടും .ഇന്ത്യയിലെ മാധ്യമങ്ങളും ഈ ഗുണങ്ങള്‍ അവകാശപ്പെടുന്നവരാണ് .കേരളത്തിലേക്ക് വരുമ്പോള്‍ ഇവരൊക്കെ മതേതര ,ജനാധിപത്യ സ്വഭാവം കൂടി അവകാശപ്പെട്ടേക്കാം .മലയാളിയുടെ ദൈനംദിന ജീവിതത്തില്‍ മാധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം കണക്കിലെടുത്താല്‍ ഇപ്പറഞ്ഞ ഗുണങ്ങളെല്ലാം നിലനിര്തെണ്ടതു അനിവാര്യ മാണ് താനും. ഇവ നിലനിര്തെണ്ടതുണ്ടോ എന്ന് ചോദിച്ചാല്‍ നെറ്റി ചുളിക്കേണ്ടി വരുമെന്നത് വസ്തുത മാത്രം,. നിലനിര്‍ത്തേണ്ടത് നില നിര്ത്താതിരിക്കുക മാത്രമല്ല നമ്മുടെ മാധ്യമങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. മരിച്ചു ജനങ്ങളിലെത്തെണ്ട ചില വിവരങ്ങള്‍ എങ്കിലും സമര്‍ത്ഥമായി മറച്ചുവെക്കുകയും ചെയ്യുന്നുണ്ട്. ഹിന്ദുത്വ ഭീകരത യുമായി ബന്ധപ്പെട്ട അടുത്തിടെ പുറത്തു വന്ന കാര്യങ്ങളെ മലയാളികള്‍ക്കിടയില്‍ പ്രചാരമുള്ള മാധ്യമങ്ങള്‍ ഏതു വിധത്തില്‍ കൈകാര്യം ചെയ്തുവെന്നു പരിശോധിച്ചാല്‍ ഇത് വ്യക്തവുമാണ്.
അബ്ദുനാസര്‍ മദനിയെ ബംഗ്ലൂര്‍ സ്ഫോടന ക്കേസിലെ ആരോപണ വിധേയരുടെ പട്ടികയില്‍ ചേര്‍ത്തത് , കോളേജ്‌
അധ്യാപകന്റെ കൈ വെട്ടിയത് , തുടര്‍ന്ന് വ്യാപകമായ പരിശോധനയില്‍ ബോംബും മറ്റു മാരകായുധങ്ങളും പിടിച്ചത്,തുടങ്ങി സംഭവബഹുലമായ ദിനങ്ങളാണ് മുന്നിലൂടെ കടന്നുപോയത്, ഇതിനെല്ലാം വലിയ പ്രാമുഖ്യം നമ്മുടെ മാധ്യമങ്ങള്‍ നല്‍കുകയുണ്ടായി. വാര്‍ത്തയുടെ പ്രാധാന്യം പത്രങ്ങളോ ചാനലുകളോ നിശ്ചയിക്കുമ്പോള്‍ നമ്മുടെ തൊട്ടടുത്ത്‌ നടന്ന സംഭവങ്ങള്‍ക്ക് പ്രാമുഖ്യം ലഭിക്കുക സ്വഭാവികമാണ്.സാങ്കേതികമായി പത്ര പ്രവര്‍ത്തനം പഠിക്കുമ്പോള്‍ പ്രോക്സ്മിട്ടിക്ക് പ്രാധാന്യം നല്‍കണമെന്ന പാഠം പ്രവര്തികമാക്കുന്നവര്‍ രണ്ടാമത്തെ പാഠം മറന്നു പോവാറുണ്ട്.
പ്രോക്സിമിട്ടി യുടെ മാനദണ്ഡം പ്രയോഗിച്ചാല്‍ ഒഴിവാക്കാവുന്ന അകലം രാജസ്ഥാനിലെ അജ്മീര്‍ ദ്ര്‍ഗക്കും ഹൈദരാബാദിലെ മക്ക മസ്ജിദിനും മഹാര്ഷ്ട്രയിലെ മലെഗാവിനുമുടെന്നു തോന്നുന്നില്ല. ഇവിടങ്ങളില്‍ സ്ഫോടനം ഉണ്ടായപ്പോള്‍ മലയാളത്തിലെ മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കുകയും ചെയ്തിരുന്നു.പാക്കിസ്ഥാനിലെക്കുള്ള
സംത്ധോട എക്സ്പ്രസ്സില്‍ സ്ഫോടനമുണ്ടായി 67 പേര്‍ മരിച്ചപ്പോഴും നമുക്ക് വലിയ വാര്‍ത്തയായിരുന്നു. 2006 ലും 2007 ലുമായി നടന്ന ഈ സംഭവങ്ങളെ കുറിച്ച് വിവിധ ഏജന്സികള്‍ ഇക്കാലത്തിനിടെ നടത്തിയ അന്വഷണ ങ്ങളില്‍ നിന്നും ഇത് വരെ മനസ്സിലാക്കാനായത് സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് ഹിന്ദുത്വ തീവ്രവാദ സംഘടനകളോ അത്തരം സംഘടനകളില്‍ അംഗങ്ങളായവരോ ആണെന്നാണ് . ഹിന്ദുത്വ ഭീകരത എന്നത് പ്രചാരണമല്ല ,നിലനില്‍ക്കുന്നതാണെന്ന് ഭരണാധികാരികള്‍ പോലും സമ്മതിക്കുകയും ചെയ്തിരിക്കുന്നു. ഈ കേസുകളില്‍ സുപ്രധാന വഴിടിരിവുണ്ടായത് അടുത്ത ദിവസങ്ങളിലാണ്. RSS ന്റെ തന്ത്രങ്ങളാവിഷ്കരിക്കുന്ന സുപ്രധാന സിമിതികളില്‍ അംഗങ്ങളായിരിക്കുന്ന ചിലരെ സ്ഫോടനക്കേസില്‍ സി ബി ഐ ചോദ്യം ചെയ്തു. RSS ന്റെ എക്സിക്യുട്ടിവ് കമ്മിറ്റി യില്‍ അംഗമായ ഇന്ത്രേഷ്‌ കുമാരിലേക്ക് അനേഷണം കേന്ത്രീകരിക്കുന്നതായി വാര്‍ത്തകള്‍ വന്നു. ഏറ്റവും ഒടുവില്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയെ വധിക്കാന്‍ ഹിന്ദുത്വ് സംഘടനാ പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തിയെന്ന് വരെ.
ഹാമിദ് അന്‍സാരിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന വാര്‍ത്ത‍ പുറത്തു വിട്ടത് ഹെഡ്‌ ലൈന്‍സ്‌ ടുഡേ എന്നാ ചാനലാണ്. മേല്‍ പറഞ്ഞ സ്ഫോടന കേസ്സുകള്‍ അനെഷിക്കുന്ന സംഘം പിടിച്ചെടുത്ത ലാപ്‌ ടോപ്‌ പില്‍ നിന്ന് ലഭിച്ച സംഭാഷണങ്ങളാണ് തങ്ങള്‍ക്കു ലഭിച്ചതെന്ന് ഹെഡ്‌ ലൈന്‍സ്‌ ടുഡേ അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത്രയും പ്രമാദമായ ഒരു വാര്‍ത്ത‍ അതിന്റെ ആധികാരികതയെ സംബന്ധിച്ച സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ട് തന്നെ ,മലയാളത്തിലെ മുഖ്യധാര എന്ന് അവകാശ്പ്പെടുന്ന പത്രങ്ങളും ചാനലുകളും എന്ത് കൊണ്ട് തമസ്കരിച്ചു എന്ന് ആലോചിക്കേണ്ടതുണ്ട് . ഈ വാര്‍ത്ത‍ പുറത്തു വന്നതിനെ തുടര്‍ന്നാണ് ദല്‍ഹിയിലെ ഹെഡ്‌ ലൈന്‍സ്‌ ടുഡേ യുടെ ഓഫീസ് RSS , ബജ്രങ്ങ്ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ച വാര്‍ത്തയാണ് മലയാളമനോരമ പത്രം നല്‍കിയത്, അക്ര്മാനതിനുള്ള കാരണം അവസാന വരികളില്‍ പറഞ്ഞപ്പോള്‍ ഉപ രാഷ്ട്രപതിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടെന്ന വാര്‍ത്ത‍ നല്‍കിയതാണ് പ്രകോപനമുണ്ടാക്കിയതെന്നു പറഞ്ഞുപോയന്നു മാത്രം,അശോക്‌ വര്‍ഷനെയ്‌ , അശോക്‌ ബെറി എന്നീ RSS നേതാക്കളെ ചോദ്യം ചെയ്തുവെന്ന വാര്‍ത്ത‍ അവര്‍ നല്‍കിയില്ല . മാതൃഭൂമിയാകട്ടെ ഇത്തരമൊരു വാര്‍ത്ത‍ അറിഞ്ഞതേയില്ല. ഏതു വാര്‍ത്ത‍ കൊടുക്കണം ഏതു കൊടുക്കരുത് എന്ന് തീരുമാനിക്കാനുള്ള അവകാശം ആ പത്രങ്ങളുടെത് മാത്രമാണ്. ആധികാരികമല്ലെന്നു തിരിച്ചരിഞ്ഞു കൊടുക്കാതിരിക്കുന്നതുമാവാം. . പക്ഷെ ഇത്തരം തിരിച്ചറിവ് എല്ലാ കാര്യ ത്തി ലുമുണ്ടാവാറില്ല എന്നത് മറക്കാന്‍ സാധിക്കില്ല.
“ലവ് ജിഹാദ്‌ ”എന്നാ പ്രചരണ മുണ്ടായപ്പോള്‍ ഈ പക്വതയും വിവേചന ബുദ്ധിയും ഈ പത്രങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല . മനോരമയിലും മത്ര്ഭൂമിയിലും തന്നെയാണ് കേരളത്തിലെ ഏറ്റവും പ്രഗത്ഭരായ പത്രപ്രവര്ത്ത്തകര്‍ ഉള്ളത്. അവരൊക്കെ ആലോചിച്ചാണ് ഹാമിദ്‌ അന്‍സാരിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന വാര്‍ത്ത‍ കൊടുക്കേണ്ട എന്ന് തീരുമാനിക്കുന്നത്‌. ഇതെയലുകള്‍ തന്നെയാണ് ലൌജിഹാദിന്റെ വാര്‍ത്തക്ക് വലിയ പ്രാധാന്യം നല്കാന്‍ തീരുമാനിച്ചതും. മദനിയുമായി തടിയന്റിവിട നസീര്‍ ഫോണില്‍ സംസാരിച്ചു വെന്ന വിവരം അന്വഷണ ഉദ്യോഗസ്തരില്‍ നിന്ന് ലഭിച്ചപ്പോള്‍ ആധികാരികതയില്‍ സംശയം തോന്നാതിരുന്ന വരാണ് ഹെഡ്‌ ലൈന്‍സ്‌ ടുഡേ വാര്‍ത്തയുടെ ആധികാരികത യെ സംശയിച്ചത്. ബംഗ്ലൂര്‍ പോലീസ് രഹസ്യമായി ബന്ഗ്ലാദേശില്‍ പോയി തടിയന്റിവിട നസീറിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു കേന്ദ്ര ഇന്റെലിജന്സിനു വിവരം നല്‍കിയെന്നും അതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്‌ ഉണ്ടായതെന്നും ഒന്നാം പേജില്‍ ബഹുവര്‍ണ തലകെട്ട് നിരത്ത്തിയവര്‍ക്കും ഹെഡ്‌ ലൈന്‍സ്‌ ടുഡേ യുടെ വാര്‍ത്തയുടെ ആധികാരികതയില്‍ സംശയം തോന്നി. ഹെഡ്‌ ലൈന്‍സ്‌ ടുഡേ ചാനലിനെയാണോ RSS നേതാക്കള്‍ ഉപരാഷ്ട്രപതിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന വസ്തുതയെ യാണോ ഇവര്‍ സംശയിച്ചത്. ? നേതാക്കളില്‍ ആരെയെങ്കിലും വധിക്കാന്‍ ഗൂഢാലോചന നടത്തിയത് മുസ്ലിം ബന്ധമുള്ള ഏതെന്കിലും സംഘടന ആയിരുന്നു എങ്കില്‍ ഇവര്‍ക്ക് സംശയം ഉണ്ടാവുമായിരുന്നോ...? ഇല്ലെന്നു വേണം മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്താന്‍.
ഇതിലും മനോഹരമാണ് ആധികാരികത വിട്ടുകളിക്കില്ലെന്ന ശപഥം നില നിര്‍ത്താന്‍ യത്നിക്കുന്ന ദി ഹിന്ദു ദിനപത്രത്തിന്റെ കഥ. ഇന്ത്യ യില്‍ എവിടെനടന്ന ഭീകരാക്രമണത്തെ കുറിച്ചും അന്വഷണ ഏജന്‍സി ക്കുപോലും മില്ലാത്ത കൃത്യതയോടെ എഴുതുന്നയാളാണ് ആ പത്രത്തിലെ പ്രവീണ്‍ സ്വാമി എന്ന ലേഖകന്‍ . RSS ബന്ധവും ഹിന്ദുത്വ് ഭീകര പ്രവര്‍ത്തനത്തിന്റെ നിലനില്പും പുറത്തു വന്നിട്ടും ഇതേ വരെ ഹിന്ദു അത് സംബന്ധിച്ച രിപോര്‍ത്റൊന്നും നല്‍കിയില്ല .പ്രവീണ്‍ സ്വാമി യുടെ എഴുത്തുകളുമുണ്ടയില്ല. ഗുജറാത്ത്‌ പോലീസ് വേദി വെച്ച് കൊന്ന ഇശ്രത് ജഹാനും മലയാളിയായ ജവീദ്‌ ഗുലാം ശൈകും ലഷ്കറെ ത്വൈബയുടെ പ്രവര്‍ത്തകരാണെന്ന് ശക്തിയുക്തം സമര്‍തഥിച്ച്ചയാളാണ് പ്രവീണ്‍ സ്വാമി. ഇവര്‍ എങ്ങിനെയാണ് അഹമ്മ ദാബാദിലെത്തിയതു എന്നത് സംബന്ധിച്ച്ഇത് വരെ നടന്ന അന്വേഷനങ്ങളിലൊന്നും വ്യക്തത യുണ്ടായില്ല. പക്ഷെ ഇശ്രതും ഗുലാം ശൈകും സഞ്ചരിച്ച ഇന്‍ഡിക്ക കാര്‍ ഇതു വഴിയിലൂ ടെയൊക്കെ സഞ്ചരിച്ചു വെന്നു പ്രവീണ്‍ സ്വാമി ലേഖനമെഴുതിയിരുന്നു. അത്ര ശക്തമാണ് ഇന്റലിജന്‍സ്‌ വൃത്തങ്ങളില്‍ സ്വമിക്കുള്ള സ്രോതസ്സുകള്‍ . എന്നിട്ടും മക്ക മസ്ജിദ്‌ , മാലേഗാവ്‌ ,അജ്മീര്‍ ദര്‍ഗ, സംഝോട എക്സ്പ്രസ് എന്നിവയ്മായി ബന്ധപെട്ട ഒരു വിവരം പോലും സ്വാമിക്ക് ലഭിച്ചതേയില്ലാ .. അതെ സമയം ഹിന്ദു മറ്റൊരു കാര്യം ചെയ്തു. ഇന്ദ്രേഷ് കുമാര എന്ന RSS നേതാവ് നല്‍കിയ പ്രസ്ത്താവന പ്രസിദ്ധീകരിച്ചു. അക്രമണങളുമായി ബന്ധമില്ല, അക്രമത്തില്‍ വിശ്വസിക്കുന്നയാളല്ല തന്‍ എന്നതായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന. ആ പ്രസ്ത്തവന പ്രസിദ്ധീകരി ചപ്പോള്‍ പോലും അതിനു ഇടയാക്കിയ സംഭവങ്ങളെ കുറിച്ച് പത്രം മൌനം പാലിച്ചു.
അപകടം ഇവിടെ തീരുന്നില്ല. ഇത്തരം വര്ത്തകളെല്ലാം മലയാളത്തില്‍ പ്രസിദ്ധീകരിച്ചത് മാധ്യമം, സിറാജ്, തേജസ്‌, ചന്ദ്രിക, വര്‍ത്തമാനം, തുടങ്ങിയ പത്രങ്ങളാണ്. മുസ്ലിം മാനേജ്മെന്റിലുള്ള പത്രങ്ങള്‍. ദേശീയ ദിന പത്രങ്ങളിലോ ചാനലുകളിലോ വന്ന റിപ്പോര്‍ട്ടുകള്‍ തര്‍ജമ ചെയ്തു പ്രസിധീകരിക്കുയാണ് ഇവയെല്ലാം ചെയ്യുന്നത്. ബംഗ്ലൂര് സ്ഫോടന കേസ്സ്, കൈവേട്ടുകേസ്, എന്നിവയില്‍ അതത് ദിവസങ്ങളില്‍ ഉണ്ടാകുന്ന സംഭവ വികാസങ്ങള്‍ നല്കുന്നതിനൊപ്പമാണ് ഇതും പ്രസിദ്ധീകരിച്ചത്. പക്ഷെ മാധ്യമ ശസ്ത്രക്രിയ നടത്തുന്ന ചില വിശാദരന്‍മാര്‍ മുസ്ലിം പത്രങ്ങളെല്ലാം RSS ഭീകര ബന്ധം സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു വെന്നായിരിക്കും നാളെ പറയുക . മുസ്ലിം പത്രങ്ങളെല്ലാം ചേര്‍ന്ന് RSS നെതിരായ വാര്‍ത്തകള്‍ നല്‍കി എന്നാ പൊതു ധാരണ സൃഷടിക്കപെടുകയും ചെയ്യും. മുഖ്യ ധാരയിലോന്നും കാണാത്ത വാര്‍ത്തകള്‍ ഇവര്‍ ചേര്‍ന്ന് സൃഷ്ടി ച്ച്ചതാണെന്ന് വരെ വേണമെങ്കില്‍ വ്യഖ്യനമുണ്ടാവാം.
ഇത്തരത്തില്‍ ചില വാര്‍ത്തകള്‍ തമ്സ്കരിക്കപെടുമ്പോള്‍ ഒരു വിഭാഗത്തിനുമേല്‍ നില നില്‍കുന്ന സംശയങ്ങളുടെ കനം വര്‍ധിക്കുകയാണ്. ഇതറിയാത്തവരല്ല . ഈ പത്രങ്ങളുടെയോന്നും മേല്‍തട്ടിലും കീഴ്തട്ടി്ലും ഇരിക്കുന്നത്. അത് കൊണ്ട് തന്നെ ഇത്തരം തിരഞ്ഞെടുത്ത തമ്സ്കരണങ്ങളെ , അതിനു പറയുന്ന കാരണങ്ങളെല്ലാം ഇവര്‍ വലിയ പ്രാമുഖ്യം നല്‍കിയ വാര്‍ത്തകളുടെ കാര്യത്തിലും പറയാനാവും. നിഷ് കളങ്ക മായി കാണാനാവില്ല . മദനിയെ എന്‍ ഐ എ ചോദ്യം ചെയ്തുവെന്നു ബ്രേക്കിംഗ് ന്യൂസ്‌ നല്‍കുന്ന ചാനലുകള്‍ RSS ന്റെ ദേശീയ നേതാവിനെ ചോദ്യം ചെയ്തുവെന്ന വാര്‍ത്ത‍ പോലും കൊടുക്കതിരിക്കുമ്പോള്‍ അത് ബോധപൂര്‍വം തന്നെയാണ്. മഹാത്മാഗന്ധിയെ വധിച്ച നാഥുറാം ഗോഡ്സെ RSS പ്രവര്തകനായിരുന്നുവെന്ന വസ്തുത പോലും മറച്ചു വെക്കാന്‍ വെമ്പുന്ന ഇവര്‍ ഇതെല്ലം മറച്ചു വെക്കുന്നതില്‍ അത്ഭുതപ്പെടാനില്ല .പുണ്ണ്‍ വ്രണമാവുന്നതില്‍ അവര്‍ സന്തോഷിക്കുന്നുണ്ടാവാം.


അവലംബം : സിറാജ് 2010 ജൂലൈ 22 വ്യാഴം

2010, ജൂലൈ 15, വ്യാഴാഴ്‌ച

അല്ലാഹു

വിശ്വാസ കാര്യങ്ങളില്‍ ഒന്നാമത്തേതാണ് അല്ലാഹുവില്‍ വിശ്വസിക്കല്‍ ,തെളിവുകളുടെ അടിസ്ഥാനത്തില്‍ അദ്ര്ശ്യമായി തന്നെ അല്ലാഹുവില്‍ വിശ്വസിക്കണം. ഒരു മനുഷ്യന്റെ മേല്‍ ആദ്യമായി നിര്‍ബന്ധമാകുന്നത് അല്ലാഹുവിനെ കുറിച്ച് അറിയലാണ്.ഈ ലോകത് വെച്ച് നബി(സ) മിഅറാജിന്റെ രാത്രി അല്ലാഹുവിനെ കണ്ടതൊഴിച്ചാല്‍ മറ്റൊരാളും അല്ലാഹുവിനെ കണ്ടിട്ടില്ല .എന്നാല്‍ സത്യാ വിശ്വാസികള്‍ സ്വര്‍ഗ്ഗത്തില്‍ വെച്ച് അല്ലാഹുവിനെ രൂപമോ ഭാഗമോ കൂടാതെ കാണും. സൃഷ്ടി കളില്‍ നിന്നും തികച്ചും വിത്യസ്തനാണ് അല്ലാഹു. അവനു ഇരുപതു അനിവാര്യമായ വിശേഷണങ്ങളും ഇരുപതു അസംഭവ്യവുമായ വിശേഷണങ്ങളും ഒരു സംഭവ്യവുമായ വിശേഷണവും ഉണ്ട്.
അനിവാര്യമായവ.
------------------------
1) ഉണ്ടായിരിക്കുക.
2) ഉണ്ടാവലിനു തുടക്കം ഇല്ലാതിരിക്കുക.
3) ഉണ്ടാവലിനു അന്ത്യമില്ലാതിരിക്കുക.
4) സൃഷ്ടി കളോടു എല്ലാ നിലക്കും വിത്യാസപെട്ടവനായിരിക്കുക.
5) സ്വയം നിലനില്‍ക്കുക.
6) ഏകത്വം
7) കഴിവ്
8) ഉദ്ദേശം
9) അറിവ്
10) ജീവിച്ചിരിക്കുക
11) കേള്‍വി
12) കാഴ്ച
13) സംസാരം
14) കഴിവുള്ളവനായിരിക്കുക
15) ഉദ്ദേശമുള്ളവനായിരിക്കുക
16) അറിവുള്ളവനായിരിക്കുക
17) ജീവിചിരിക്കുന്നവനായിരിക്കുക
18) കേള്വിയുള്ളവനായിരിക്കുക
19) കാഴ്ചയുള്ളവനായിരിക്കുക
20) സംസാരിക്കുന്നവനായിരിക്കുക
അസംഭാവ്യമായവ.
---------------------------

1) ഇല്ലാതിരിക്കുക
2) പുതുതായി ഉണ്ടാവുക
3) നശിക്കുക
4) സൃഷ്ടി കളോടു ഏതെന്കിലും നിലക്ക് തുല്യനായിരിക്കുക
5) അന്യാശ്രയം
6) എണ്ണമറ്റവനായിരിക്കുക
7) അശക്തത
8) ഉദ്ദേശമില്ലായ്മ
9) അജ്ഞത
10) മരണം
11) ബധിരത
12) അന്ധത
13) സംസാരമില്ലായ്മ
14) അശക്തനായിരിക്കുക
15) ഉദ്ദേശമില്ലാത്തവനായിരിക്കുക
16) അജ്ഞതയുള്ളവനായിരിക്കുക
17) മരിച്ചവനായിരിക്കുക
18) ബധിരനായിരിക്കുക
19) അന്ധനായിരിക്കുക
20) സംസാരമില്ലാത്തവനായിരിക്കുക

സംഭവ്യമായത്
------------------------

ബുദ്ധിയുടെ വീക്ഷണത്തില്‍ ഉണ്ടാകാവുന്ന എല്ലാ കാര്യങ്ങളും ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്യുക.




Hasaniyya Online Madrasa, Allahu, Hasaniyya Hasaniyya Hasaniyya

2010, ജൂലൈ 14, ബുധനാഴ്‌ച

പാമ്പ്‌ പെണ്ണിനെ പ്രണയിക്കുമോ .....?


പാമ്പിനെ പേടിക്കാത്തവര്‍ ആരുമുണ്ടാവില്ല. ഒരു പെണ്ണിനെ പാമ്പ്‌ ചുറ്റി വരിഞ്ഞെന്നും അവളെ വിട്ടിറങ്ങാതെ പ്രണയത്തില്‍ തുടരുന്നുവെന്നും കേട്ടാല്‍ ഏതു പെണ്ണാണ് ഞെട്ടാതിരിക്കുക...?ആരും
നെറ്റി ചുളിക്കുമെന്നു തീര്‍ച്ച.
പാമ്പ്‌ പെണ്ണിനെ പ്രണയിക്കുമെന്നത് നേരാണോ ..?അങ്ങിനെ വല്ലതും സംഭവിച്ചതായി ചരിത്രമുണ്ടോ..?
അതെ ഉണ്ടെന്നാണ് ചിലര്‍ പറയുന്നത്. പത്രത്തിലും മറ്റും ഇത്തരം കഥകള്‍ വരാറുണ്ട്.പഴയ കാലത്ത്
ഇത്തരം കൌതുക സംഭവങ്ങള്‍ പുത്തരിയായിരുന്നില്ലെന്നു കേട്ടിട്ടുണ്ട് .ബഹുമാന്യനായ പാണക്കാട് പൂക്കോയ തങ്ങളുടെ അരികിലേക്ക് ,പാമ്പ്‌ ചുറ്റി വരിഞ ഒരു സുന്ദരിയെ കൊണ്ട് വന്നതായും തങ്ങളുടെ സംരക്ഷണത്തില്‍ ഉണ്ടായിരുന്ന കീരിയെ കൊണ്ട് ആ പാമ്പിനെ നുറുക്കിയെറിഞ ശേഷം പെണ്‍കുട്ടിയെ രക്ഷിച്ചതായും കേട്ടിട്ടുണ്ട്,
പാമ്പിനെപറ്റി സര്‍വ വിജ്ഞാന കോശം പരിശോധിച്ചതില്‍ നിന്നും അത് സുന്ദരിമാരെ പ്രണയിക്കുന്നത് സംബന്ധിച്ച ശാസ്ത്രീയ സൂചനകളൊന്നും ഈ കുറിപ്പുകാരന് കിട്ടിയിട്ടില്ല.ജന്തു ശാസ്ത്രത്തില്‍ ഇസ്ലാമിക
പ്രമാണങ്ങളുടെ പശ്ചാതലത്തില്‍ വിരചിതമായ കിതാബാണു ‘ഹയാത്തുല്‍ ഹയവാനാത് ‘(ജന്തു ജീവിതങ്ങള്‍) ഹിജ്റ ല്‍ ജനിച്ച ഇമാം ദമീരി യാണ് ഗ്രന്ഥകാരന്‍.
ദമീരിയുടെ പ്രസ്തുത ഗ്രന്ഥത്തില്‍ പാമ്പിനെ സംബന്തിച്ചു പ്രാമാണികമായ പാഠങ്ങള്‍ തന്നെ നിറഞ്ഞു നില്‍ക്കുന്നു. ഉല്‍ഭവം മുതല്‍ സ്വപ്നത്തില്‍ പാമ്പിനെ കണ്ടാലുള്ള വ്യാഖ്യാനം വരെ ചര്‍ച്ച ചെയ്യുന്ന കൂട്ടത്തില്‍ ഒരിടത്തും പാമ്പ്‌ പെണ്ണിനെ കാമിക്കുന്നതും മോഹിക്കുന്നതും സംബന്തിയായി ജനങ്ങള്‍ പറഞ്ചു വരുന്ന വിധം ഒരു വിവരണവും കാണുന്നില്ല. ഇതിന്റെ അര്‍ത്ഥമെന്താണ്...?പാമ്പ്‌ പെണ്‍പ്രേമിയാണന്ന വാദം ഒരു കേട്ട് കഥയാനെന്നാണോ...?

ജിന്ന് പാമ്പിന്റെ മോഹങ്ങള്‍

എന്നാല്‍ സാധാരണ പാമ്പിനെ പറ്റി മേല്‍വിധം നാം പറയുമ്പോഴും തള്ളികളയാനാകാത്ത മറ്റൊരു സാധ്യത പാമ്പിന്റെ പെണ്‍ പ്രണയവുമായി ബന്ധ്പെട്ട് വിലയിരുത്തേണ്ടതുണ്ട്. അത് ജിന്ന് പാമ്പിനെ ചുറ്റി പറ്റിയുള്ളതാണ്. ജിന്നുകള്‍ക്ക് പാമ്പിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതിന് തടസ്സമില്ലെന്നാണ് ഇസ്ലാമിക പ്രമാണങ്ങള്‍ പറയുന്നത്.ജിന്നുകളിലെ ചീത്ത വര്‍ഗമായ പിശാചുക്കള്‍ക്കും ഈ കോലപ്പെടലിനു ശക്തിയ്ന്ടെത്രേ. നിരവധി നബി വചനങ്ങള്‍ ഇതിനു രേഖായായിട്ടുണ്ട്. വീടിനകത്ത് കാണുന്ന പാമ്പുകള്‍ ജിന്നുകളാവാന്‍ സാധ്യത യുള്ളതിനാല്‍ മൂന്നുതവണ അവയോട് പോകാന്‍ പറയണമെന്ന് ഹദീസില്‍ കാണാം .നല്ല ജിന്നാണെങ്കില്‍ അത് ഇറങ്ങിപ്പോകും.പോകാതെ നിന്നാല്‍ ഒന്നുകില്‍ ശരിയായ പാമ്പാകും, അല്ലെങ്കില്‍ പിശാചാകും .രണ്ടായാലും കൊന്നു കളയണമെന്നാണ് വിധി.
ജിന്നുകള്‍ മനുഷ്യ സ്ത്രീകളില്‍ പ്രണയം കൊള്ളൂന്നതിന് പ്രക്ര്തിയും പ്രമാണങ്ങളും എതിരല്ല. ഷെയ്ഖ് ജീലാനിയുടെ കാലത്ത് ജിന്ന് ഒരു പെണ്ണിനെ കാമിച്ചു തടിയെടുത്തതും ഷെയ്ഖ് അവളെ തിഇരിച്ചു വാങ്ങിയതും പ്രസിദ്ധമാണല്ലോ.(ബഹ്ജതുല്‍ അസ്റാറില്‍ വിശ്വസ്ത പരമ്പരകള്‍ വഴി ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട് ണ്ട് ) ഇത്തരത്തിലുള്ള ജിന്നുകള്‍ പാമ്പിന്റെ രൂപത്തില്‍ പ്രത്യക്ഷപെട്ടു പെണ്ണിനെ കാമിക്കുന്നതും പ്രണയം മൂത് കഴിന്‍ഞ്ഞാല്‍ അവളെ പിരിയാന്‍ മടിച്ചു ചുറ്റി വരിഞ്ഞു കഴിയുന്നതും അചിന്ത്യമായ ഒരു സങ്ഗതിയൊന്നുമല്ല.പെണ്‍ ഉടലിലാണ് ഇത്തരം ജിന്നുകള്‍ കണ്ണ് വെക്കുക.അവര്‍ നഗ്നരായി കുളിക്കുമ്പോള്‍ ആകര്‍ഷണം ജനിച്ചതിനാല്‍ വന്നു കയറി കാമാപൂര്‍ത്തി വരെ നിര്‍വഹിക്കുന്നതിന് തടസ്സമില്ലത്രേ.അടുത്തിടെ മലേഷ്യ സന്ദര്‍ശിച്ച ഒരു സുഹ്ര്ത്ത് അവിടെ പെണ്ണിനെ ചുറ്റിയ പാമ്പിന്റെ ചിത്രം കണ്ടതായി പറഞ്ഞു.അത് സത്യമായാലും ഇല്ലെങ്കിലും മുകളില്‍ നാം പറഞ്ഞ സാദ്ധ്യത തള്ളിക്കളയു ന്നതിനു ന്യായങ്ങള്‍ ഉണ്ടെന്നു തോന്നുന്നില്ല.അതെ സമയം ഇത്തരം സംഭവങ്ങളെ ബലപ്പെടുത്താവുന്ന ഒരു സംഭവം ഹദീസ് കിതാബുകളില്‍ നിരന്ച്ചു നില്‍ക്കുന്നുണ്ട്. ഇമാം മുസ്ലിമും ,മാലികുമൊക്കെ ഉദ്ധരിച്ച പ്രസ്തുത സംഭവമാണിനി കുറിക്കുന്നത്.
പുതു മണവാളനെ കൊന്ന പാമ്പ്‌.
ഹിശാമുബ്നു സഹ്റത്തിന്റെ മൌലയായ അബുസ്സായിബാനു സംഭവം പറയുന്നത്:
ഞാന്‍ ഒരു ദിവസം അബുസഈദിനില്‍ ഖുദ് രി(റ) ന്റെ വീട്ടില്‍ ചെന്നപ്പോള്‍ അദ്ദേഹം നിസ്കാരത്തിലായിരുന്നു. പെട്ടെന്നാണ് റൂമിന്റെ മൂലയില്‍ നിന്ന് അനക്കം കേട്ടത്. കട്ടിലിന്റെ അടിയില്‍ നിന്നാണ് ഇളക്കം. സൂക്ഷിച്ചു നോക്കിയപ്പോള്‍ അതൊരു പാമ്പാണ് . പിന്നെ ഒന്നും ചിന്തിച്ചില്ല. അതിനെ കൊള്ളാന്‍ ഉദ്ദേശിച്ചു ഞാന്‍ ചാടിയെഴുന്നേറ്റു. അത് കണ്ട അബു സഈദു എന്നോടിരിക്കാന്‍ ആംഗ്യം കാട്ടി .ഞാന്‍ അവിടെ തന്നെ ഇരുന്നു. നിസ്കാരത്തില്‍ നിന്ന് വിരമിച്ച അബുസഈദ്(റ)എന്നോട് ആ വീട്ടിലെ മറ്റൊരു മുറി ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു.
“നീ കാണുന്നുണ്ടോ ആ മുറി.”
“അതെ കാണുന്നുണ്ട് .”
അവിടെ ഒരു പുതിയാപ്ല താമസിച്ചിരുന്നു. വിവാഹം കഴിഞ്ഞിട്ട് അധികമായിട്ടില്ല ഞങ്ങള്‍ ഖന്‍ദകിലെക്ക് പുരപ്പെട്ടപ്പോലെ ആ ചെറുപ്പക്കാരനും പോന്നിരുന്നു. ഉച്ച കഴിഞ്ഞാല്‍ അവന്‍ നബി(സ) അനുമതി വാങ്ങി കിടങ്ങ്‌ കുഴിക്കുന്നത് നിര്‍ത് വീടണയും.മണവാട്ടി മാത്രമാണല്ലോ വീട്ടില്‍. ഒരു ദിവസം തിരുനബി സമ്മതം നല്‍കിയ കൂട്ടത്തില്‍ പതിവിനു വിപരീതമായി അവിടുന്ന് പറഞ്ഞു.
‘നീ ആയുധം കയ്യില്‍ വെച്ചോ, ബനൂ ഖുറൈളയെ കരുതിയിരിക്കണം.”അയാള്‍ വീട്ടിലേക്ക് നീങ്ങി ,കയ്യില്‍ കുന്തമുണ്ടായിരുന്നു. വീടണഞ്ഞതും ആ കാഴ്ച കണ്ടു അയാള്‍ക്ക്‌ ശുണ്ഠി വന്നു. തന്റെ പ്രാണ പ്രണയിനി അതാ പുറത്തിറങ്ങി നില്‍ക്കുന്നു.
വല്ലാത്ത ഭാര്യാപ്രേമിയയിരുന്നു അയാള്‍. അവളെ വല്ലവരും കാണുന്നതിലും പ്രേമിക്കുന്നതിലും അസഹ്യത അനുഭവിക്കുന്നയാള്‍.
പെണ്ണ് തന്നെ മാനിക്കുന്നില്ലേ .എന്ന് സങ്കിച്ച അയാള്‍ അയാള്‍ കുന്തവുമായി അവള്‍ടെ നേരെ പാഞ്ഞടുത്തു. അമ്പരന്ന അവള്‍ പറഞ്ഞു.
“എന്നെ വേദനിപ്പിക്കരുത് റൂമിലേക്ക്‌ നോക്കൂ..അവിടെ.... .”
അയാള്‍ സമനില വീണ്ടെടുത്ത്‌ അകത്തു കയറി നോക്കുമ്പോള്‍ തന്റെ വിരിപ്പിലാതാ ഒരു പമ്പ ച്ചുര്‍ന്ട് പുളഞ്ഞു കിടക്കുന്നു. അയാള്‍ പിന്നെ ഒന്നും ആലോചിച്ചില്ല.പാമ്പിനെ കുന്തം കൊണ്ട് കുത്തിയെടുത്ത്. പുറത്തിറങ്ങി. പാമ്പ്‌ ഒന്ന് ചുരുണ്ട്. പിന്നെ അയാളുടെ ശരീരത്തില്‍ തൊട്ട് പിടഞ്ഞു.
അത്ഭുതം, പാമ്പും അയാളും ജീവനറ്റ് വീണു. ആരാണ് ആദ്യം ജീവന്‍ വെടിഞതെന്നു അറിയാത്ത വിധമായിരുന്നു അത്.
വിവരമറിഞ്ഞ ഞങ്ങള്‍ തിരുനബിക്കരികിലെത്തി. വിവരങ്ങള്‍ പറഞ്ഞു. കൂടത്തില്‍ ഞങ്ങള്‍ ഇങ്ങിനെ പറഞ്ഞു. “തിരുദൂതരെ അയാളെ പുനര്‍ ജീവിപ്പിക്കാന്‍ പ്രാര്‍ത്ഥിച്ചാലും.”
നബി(സ) നിങ്ങളിപ്പോള്‍ അദ്ദേഹത്തിന് വേണ്ടി പപമോചനതിനിരക്കൂ ,മദീനത് ചില ജിന്നുകള്‍ ഉണ്ട്.അവര്‍ ഇസ്ലാം വിശ്വസിച്ചവരാണ്.അവരെ നിങ്ങള്‍ കണ്ടാല്‍ മൂന്നുദിവസം പോകാന്‍ പറയണം .പിന്നെയും കാണുന്ന പക്ഷം അതിനെ കൊന്നോളൂ. അത് പിശചാ ണെന്ന കാര്യം ഉറപ്പാണ്‌.ഇങ്ങനെ കാണുന്ന പാമ്പിനോടു പറയേണ്ടത് ഈ വാക്കുകളാണ് “ഇന്നാ നസ്അലുക ബി അഹ്ദി നൂഹിന്‍ വബി അഹ്ദി സുലൈമാന ബ്നു ദാവൂദ അലൈഹി മുസ്സലാം ലാ തുഅദീനാ.”

പാമ്പ്‌ സ്വപ്നത്തില്‍

പാമ്പിനെ സ്വപ്നത്തില്‍ കണ്ടാല്‍ വ്യാഖ്യാനങ്ങള്‍ പലതുമുണ്ട്.ശത്രു,അധികാരം, ജീവന്‍, ജലപ്രളയം,സന്താനം, ഭാര്യ, എന്നിങ്ങനെ വിവധ വ്യാഖ്യാനങ്ങള്‍ സന്ദര്‍ഭാനുസരണം വരും.
-ഒരാള്‍ പാമ്പുമായി ശണ്ഠ കൂടുന്നത് കണ്ടാല്‍ ശത്രുവുമായി തര്‍ക്കം കൂടും എന്ന് വ്യാഖ്യാനം.
-പാമ്പിനെ ഭയമെതുമില്ലാതെ പിടിച്ചു ഉദ്ദിഷ്ട രൂപത്തില്‍ കൈകാര്യം ചെയ്യുന്നത് കണ്ടാല്‍
അധികാരവും സഹായവും കിട്ടുമെന്നാണര്ഥം.
--ഒരു രോഗി തന്റെ വായില്‍ നിന്ന് സര്‍പ്പം പുറത്തു വരുന്നതായി കണ്ടാല്‍ അവന്‍ വൈകാതെ മരിക്കുമെന്നര്ഥം.
--മരങ്ങള്കിടയിലൂടെ പാമ്പ്‌ സഞ്ചരിക്കുന്നത് കൃഷിക്കാരന്‍ കണ്ടാല്‍ തന്റെ വിളകള്‍ ഒലി പ്പുവെള്ളം വന്നു നശിക്കുമെന്ന് സൂചന.
--ഒരാള്‍ പാമ്പിനെ വിരിപ്പില്‍ വെച്ച് കൊന്നതായി കണ്ടാല്‍ തന്റെ ഭാര്യ മരിക്കുമെന്നാണര്‍ത്ഥം.
--ഗര്‍ഭിണി പാമ്പിനെ പെറ്റതായി കണ്ടാല്‍ ജനിക്കുന്ന സന്തതി മാതൃ-പിതൃ പീഡകനാകുമാത്രേ.
--ഒരാളെ പാമ്പ്‌ കൊതുകയും ആ സ്ഥലം വീര്‍ക്കുകയും ചെയ്തതായി കണ്ടാല്‍ അളവറ്റ സമ്പത്ത് വന്നു ചേരുമെന്നാണ് വ്യാഖ്യാനം.
---ഒരാളോട് പാമ്പ്‌ സംവദിക്കുന്നതായി കണ്ടാല്‍ അവനു സന്തുഷ്ടി വരുമെന്ന് സൂചന.
--കറുത്ത പാമ്പുകള്‍ കടുത്ത ശത്രുവിനെ സൂചിപ്പിക്കുന്നു.
--വെളുത്ത പാമ്പുകള്‍ ദുര്‍ബലനായ ശത്രുവിനെ സൂചിപ്പിക്കുന്നു.
--പാമ്പ്‌ തന്നെ വിഴുങ്ങിയതായി കണ്ടാല്‍ അധികാരപദം തന്നെ തേടിയെത്തും എന്ന് സൂചന.
--വേവിച്ച പാമ്പിനെ തിന്നുന്നതായി കണ്ടാല്‍ ശത്രുവിന്റെ സമ്പത്ത് തനിക്ക് വന്നു ചേരുമെന്ന് വ്യാഖ്യാനം.

അവലംബം
പൂങ്കാവനം മാസിക

പെങ്ങളെ ഇണയാക്കിയാല്‍


ഉഖ്ബ നിശ്ചയിച്ചു റപ്പിച്ചു ഒരു പെണ്ണ് കെട്ടി. വധു അബു ഇഹാബിന്റെ മകള്‍ .സുമുഖി സുശീല,അതിലുപരി മത ഭക്ത .ഉഖ്ബക്ക് ഇണയെ നന്നായി ബോധിച്ചു .ദാമ്പത്യ ജീവിതം മധുരതമാക്കാന്‍ ഉഖ്ബ മോഹിച്ചു.
അതിനിടയില്‍ അവരുടെ വീട്ടിലെക്കൊരു സ്ത്രീ കടന്നു വന്നു, കറുത്ത നിറം അല്പം മുഷിന്ഞ വേഷം.
ഉഖ്ബയോടാ സ്ത്രീ പറഞ്ഞു.
“ഉഖ്ബാ നിനക്ക് ഞാന്‍ മുല നല്കിയിട്ടുണ്ട്, നീ വിവാഹം ചെയ്തു കൊണ്ട് വന്ന ഈ കുട്ടിക്കും ഞാന്‍ മുല നല്കിയ്ട്ടുണ്ട്. ,,
ആ സ്ത്രീയുടെ വെളിപ്പെടുത്തല്‍ ഉഖ്ബയെ ഞെട്ടിച്ചു കളഞ്ഞു.
‘എന്നിട്ട് ഇതുവരെ നിങ്ങളത് പറഞ്ഞില്ലല്ലോ ,നിങ്ങള്‍ എനിക്ക് മുല നല്‍കിയ കാര്യം ഞാന്‍ അറിഞ്ഞിട്ടെയില്ല.
സ്ത്രീ പറഞ്ഞത് ശരിയാണെങ്കില്‍ ഉഖ്ബ അവരുടെ പുത്രനാണ്. ഉഖ്ബയുടെ മണവാട്ടി പുത്രിയും.
അപ്പോള്‍ താന്‍ വരിച്ചിരിക്കുന്നത് സ്വന്തം പെങ്ങളെ ...? മുലകുടി ബന്ധത്തിലെ സഹോദരിയെ.
വിവാഹം അസാധുവാണര്‍ഥം.ഉഖ്ബ പിന്നെ മക്കത് നിന്നില്ല ,നേരെ മദീനതെത്തി ,തിരുനബി(സ) യോട് സങ്കടമുണര്ത്തി.
നബി(സ) പറഞ്ഞു: നീയും ഭാര്യയും ആ സ്ത്രീയുടെ മുല കുടിച്ചതായി അറിയപ്പെട്ട സ്ഥിതിക്ക് മറ്റൊന്നും ചെയ്യാനില്ല.
ഉഖ്ബ മക്കത്തെത്തി .പെങ്ങളെ പറഞ്ഞയച്ചു. മറ്റൊരു വിവാഹം ചെയ്തു.


അവലംബം പൂങ്കാവനം മാസിക ദാമ്പത്യ കഥകള്‍

2010, ജൂലൈ 13, ചൊവ്വാഴ്ച

വുളുവിനു ശേഷമുള്ള സുന്നത്തുകള്‍.

വുളു ചെയ്ത വെള്ളത്തിന്റെ ബാക്കി പാത്രത്ത്തിലുന്ടെങ്കില്‍ അതില്‍ നിന്നല്പം കുടിക്കുക.—തുണിയി ല്‍അഴുക്ക് പുരണ്ടു വെന്നു തോന്നാതിരിക്കാന്‍ ആ ബാക്കിയില്‍നിന്നല്പം തുണിയില്‍ കുടയുക.- ഖിബ് ലാ ക്കഭിമുഖമായി നിന്നുകൊണ്ട് ഇരു കൈകളും കണ്ണുകളും മേല്പോട്ടുയര്ത്തി “അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു വ അശ്ഹദു അന്ന മുഹമ്മദന്‍ അബുദഹു വ റസൂലുഹു
അല്ലാഹുമ്മ ജ് അല്‍നീ മിനത്തവ്വാബീന വജ്അല്‍നീ മിനല്‍ മുതത്വഹ് രീന വ ജ് അല്‍നീ മിന്‍ ഇബാദിക്ക സ്വാലിഹീന സുബ് ഹാ നകല്ലാഹുമ്മ വബിഹാംദിക അശ്ഹദു അന്‍ ലാ ഇലാഹ ഇല്ലാ അന്‍ത അസ്തഗ്ഫിറുക വ അതൂബു ഇലൈക വസല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദിന്‍ വഅലാ ആലിഹീ വ സഹ്ബിഹീ വസല്ലം.” എന്ന് പ്രാര്‍ത്ഥിക്കുക – സൂറത്തുല്‍ ഖദര്‍ മൂന്നു പ്രാവശ്യം ഓതുക – ശേഷം രണ്ടു റകുഅത് നിസ്കരിക്കുക.

2010, ജൂലൈ 12, തിങ്കളാഴ്‌ച

വുളുവിന്റെ സുന്നത്തുകള്‍

1) ഖിബ് ലയ്ക്കഭിമുഖമായി നില്‍ക്കുക.
2) കോരിയെടുത്ത് വുളു ചെയ്യുകയാണങ്കില്‍ വെള്ളം വലഭാഗത്തും ചൊരിച്ചാണങ്കില്‍ വെള്ളം ഇടഭാഗതും ആയിരിക്കുക.
3) നിയ്യത് നാവുകൊണ്ടുച്ച്ചരിക്കുക
4) നിയ്യത് വുളു കഴിയുന്നത് വരെ മന്സ്സിലുണ്ടാവുക.
5) അഊദു ഓതല്‍
6) ബിസ്മി ചെല്ലുക.
7) അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു വ അശ്ഹദു അന്ന മുഹമ്മദന്‍ അബ്ദുഹു വ റസൂലുഹു അല്‍ഹംദുലില്ലാഹില്ലദീ ജഅലല്‍ മാഅ ത്വഹൂറാ എന്ന് ചെല്ലുക .
8) വുളുവിന്റെ സുന്നത് വീട്ടുന്നുവെന്ന നിയ്യത്തോടെ രണ്ടു മുന്കൈകള്‍ ഒന്നിച്ചു മണിബന്ധതോട് കൂടി കഴുകുക.
9) മിസ് വാക്ക്‌ ചെയ്യല്‍
10) വായില്‍ വെള്ളം കൊപ്ലിക്കുക ,മൂക്കില്‍ വെള്ളം കയറ്റി ചീറ്റുക.
11) മുഖം കഴുകാന്‍ ഇരു കയ്യിലും കൂടി വെള്ളം എടുക്കുക.
12) മുഖത്തിന്റെ മേല്‍ഭാഗം കഴുകി തുടങ്ങുക.
13) കഴുകപ്പെടുന്ന അവയവങ്ങള്‍ തേച്ചു കഴുകുക.
14) തിങ്ങിയ താടി തിക്കകാറ്റുക.
15) മുഖത്തിന്റെയും കൈകാലുകളുടെയും ചുറ്റുഭാഗത്ത്‌ നിന്ന് അല്പം കഴുകുന്നത് കൊണ്ട് സുന്നത് ലഭിക്കുമെങ്കിലും ,തലയുടെയും ചെവികളുടെയും കഴുത്തിന്റെയും മുന്ഭാഗങ്ങള്‍ മുഖത്തോടൊപ്പവും കൈകള്‍ തോള്‍ വരെയും കാലുകള്‍ മുട്ട് വരെയും കഴുകലാണ് പൂര്‍ണ സുന്നത് .
16) കൈകാലുകളില്‍ വലത്തെതിനെ മുന്തിക്കുക.
17) കൈകാലുകള്‍ കഴുകല്‍ വിരല്‍ കൊണ്ട് തുടങ്ങുക.
18) തല മുഴുവന്‍ തടവുക, അല്പമാണങ്കില്‍ മൂര്‍ധാവായി തടവലാണ് ശ്രേഷ്ടം.
19) വേറെ വെള്ളമെടുത്ത് ചെവി രണ്ടും തടവുക.
20) വലതു കൈകൊണ്ടു കാലുകളില്‍ വെള്ളമോഴിക്കയും ഇടതു കൈ കൊണ്ട് തേച്ചു കഴുകുകയും ചെയ്യുക.
21) പീളക്കുഴി, കണ്‍തടം ,മോതിരമിടുന്ന സ്ഥലം ,മാടമ്പ് എന്നിവ സൂക്ഷിച്ചു കഴുകല്‍.
22) കര്‍മങ്ങള്‍ തുടരെ തുടരെ ചെയ്യല്‍
23) കഴുകല്‍ ,തടവല്‍, ഉരച്ചു കഴുകല്‍ ,മിസ്‌വാക്ക് ചെയ്യല്‍ തുടക്കത്തിലും ഒടുക്കത്തിലും ഇടയിലുമുള്ള ദിക്റുകള്‍ തുടങ്ങിയവയെല്ലാം മൂന്നു തവണയാകല്‍ സുന്നത്.
24) ജമാഅത്ത് നഷ്ടപെടുമെന്നു ഭയന്നാല്‍ തലമുഴുവന്‍ തടവുക, അവയവങ്ങള്‍ തേച്ചു കഴുകുക തുടങ്ങിയ സുന്നത്തുകള്‍ ഒഴിവാക്കി നിര്‍ബന്ധം മാത്രം ചെയ്യല്‍,നിസ്കാരത്തിന്റെ സമയം കഴിയാറാവുക ,ജല ദൌര്‍ലഭ്യം. ഉള്ള വെള്ളം കുടിക്കാനാവശ്യമാവുക. തുടങ്ങിയ സമയങ്ങളില്‍ ഇത് നിര്‍ബന്ധമാകും.

2010, ജൂലൈ 11, ഞായറാഴ്‌ച

വുളുവിന്റെ ഫര്‍ളുകള്‍

1 )നിയ്യത്ത്‌ . വുളുവിന്റെ ഫര്‍ളിനെ ഞാന്‍ വീട്ടുന്നു എന്നോ,ചെറിയ അശുദ്ധിയെ ഞാന്‍ ഉയര്തുന്നുവെന്നോ അല്ലെങ്കില്‍ വുളു നിര്‍ബന്ധമായ ഏതെങ്കിലും കാര്യം ഹലാലാകാന്‍ വേണ്ടിയെന്നോ കരുതുക.വുളൂ വിന് രണ്ടു നിയ്യത് ആവശ്യമാണ്.ഒന്ന് ഫര്‍ള്,മഅറ്റൊന്നു സുന്നത്. മുഖം കഴുകുന്നതിനോടനുബന്ധിച്ചു കരുതുന്നത്. ഫര്ളാണ്. എന്നാല്‍ അതിനുമുന്‍പുള്ള മിസുവാക്ക്‌ ചെയ്യല്‍ , മുന്‍കൈ കഴുകല്‍ തുടങ്ങിയ സുന്നത്തുകള്‍ ക്ക് പ്രതിഫലം കിട്ടണമെങ്കില്‍ ആദ്യത്തില്‍ വുളുവിന്റെ സുന്നത്തിനെ ഞാന് വീട്ടുന്നു എന്ന് കരുതണം,
2 )മുഖം കഴുകല്‍: സാധാരണ ഗതിയില്‍ തലമുടി മുളക്കാറുളേളടം മുതല്‍ താടി എല്ലിന്റെ അറ്റം വരെയും ഒരു ചെവികുറ്റി മുതല്‍ മറ്റേ ചെവികുറ്റി വരെയുമാണ് മുഖത്തിന്റെ അതിര്‍ . മേല്‍ പറഞ അതിര്‍ത്തിയും അതിന്റെ തൊട്ടടുത്ത ഭാഗങ്ങളും കഴുകല്‍ നിര്‍ബന്ധമാണ്.
3 )രണ്ടു കൈ മുട്ടോട് കൂടി കഴുകല്‍: ഈ അവയവത്തിലുള്ള എല്ലാ സ്ഥലത്തും വെള്ളം എത്തിക്കേണ്ടതാണ്.
4 )തലതടവല്‍ : തലയുടെ അതിര്‍ത്തിയിലുള്ള തൊലിയോ ,മുടിയോ അല്പം തടവിയാല്‍ നിര്‍ബന്ധം പൂര്‍ത്തിയാവും. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കണം പ്രകൃതിയാ തലമുടി നീണ്ടു പോകുന്ന ഭാഗത്ത്‌ തലയുടെ അതിര്ത്തിയില്‍ തടവിയെന്കില്‍ മാത്രമേ ശരിയാവുകയുള്ളൂ.
5 )രണ്ടു കാല്‍ കഴുകുക: നേരിയാണി ഉള്‍പ്പെടെയുള്ള ഭാഗമാണിത് കൊണ്ട് ഉദ്ദേശിക്കുന്നത്.
6 )തര്‍തീബ്‌ : മേല്പറഞ കാര്യങ്ങള്‍ വഴിക്കുവഴി കൊണ്ട് വരണം.

ഇസ്ലാമിനെ അറിയുക

ഇസ്ലാം എന്നും ശാന്തിയുടെയും സൌഹാര്‍ദദ ത്തിന്റെയും മതമാണു.മറ്റുള്ള മതങ്ങളെ
ആക്ഷേപിക്കല്‍ ഇസ്ലാമിന്റെ ശൈലിയല്ല. ലോകത് ഏറ്റവും കൂടുതല്‍ എതിര്‍പ്പുകള്‍ നേരിട്ട മതം അത് ഇസ്ലാം മാത്രമാണ്. അന്നും ഇന്നും ഏറെ അക്രമങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇസ്ലാമിന്റെ പ്രവാചകന്‍ വിധേയമായിട്ടുണ്ട്. യഥാര്‍ത്ഥ ഇസ്ലാമിനെ മനസ്സിലാക്കാനും അതിന്റെ സത്ത ഉള്‍കൊളളാ സാധിച്ചവര്‍ക്കതിനു കഴിന്ചിട്ടുണ്ട്. അത് തന്നെയാണ് ഇസ്ലാമിന്റെ വിജയവും.ഇന്ന് ബ്ലോഗില്‍ വിലസുന്ന ഇസ്ലാം വിരോധികളെക്കാള്‍ “വലിയ മഹാന്മാര്‍” ലോകത് കഴിഞു പോയിട്ടുണ്ട്. എന്നിട്ടും ഇസ്ലാമിനോന്നും സംഭവിച്ചിട്ടില്ല .
പ്രവച്കന്റെ ചിത്രം വരക്കുന്നതിന്റെ മുസ്ലിംകള്‍ എതിര്‍ക്കുന്നുണ്ട്.അത് ചിത്രം വരക്കാന്‍ പറ്റുമോ ഇല്ലയോ എന്നുള്ള തോന്നും നോക്കിയല്ല. പ്രവാചക സൌന്ദര്യ്തെ ഉള്‍കൊള്ളാന്‍ ഒരുചിത്രതിനും ആവില്ല എന്നത് കൊണ്ട് തന്നെയാണ്,അത് തിരിയണമെങ്കില്‍ പ്രവാചകനെ കുറിച്ച് വിമര്ശിക്കുന്നവര്‍ പ്രവാചകനെ കുറിച്ചും അനുയായികളെ കുറിച്ചും പഠിക്കാന്‍ കൂടി തയ്യാറാകണം.
ഇസ്ലാമില്‍ ചിത്രം വരക്കാന്‍ പറ്റുമോ ,എങ്ങിനെയുള്ള ചിത്രം വരയ്ക്കാന്‍ പറ്റും എന്നൊക്കെ
ഇസ്ലാമിക പണ്ടിതന്മാന്‍ പറഞ്ചിട്ടുണ്ട്. അത് തിരിയെണ്ടവര്‍ക്ക് തിരിയും,ഖുറാന്‍ പരിഭാഷകള്‍ നോക്കി സ്വന്തം യുക്തിക്ക് ചിന്തിക്കുന്നവര്‍ക്കൊന്നും മനസ്സിലാകില്ല.
ഇസ്ലാം പലതിനും അര്‍ഹിക്കുന്ന ആദരവും അംഗീകാരാവും നല്‍കിയിട്ടുണ്ട്. ചില സ്ഥലങ്ങള്‍ക്കും(മക്ക മദീന ) വസ്തുക്കള്‍ക്കും (ചുംബിക്കുന്നു എന്ന് പറയുന്ന കല്ല്‌) മാസങ്ങള്‍ക്കും (റമളാന്‍) വ്യക്തികള്‍ക്കും (പ്രവാചകന്മാര്‍ ) മെല്ലാം ഈ അംഗീകാരം
ഉണ്ട്. അതൊരിക്കലും ആരാധനയല്ല. “മാതാവിന്റെ കാലിന്ച്ചുവട്ടിലാണ് മക്കളുടെ സ്വര്‍ഗ്ഗം “
എന്ന് ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. ദാസനും കൂട്ടരും അതും തിരഞു പോകുമോ. മനസ്സിലാക്കേണ്ടത് അതിന്റെതായ രൂപത്തില്‍ മനസ്സിലെക്കെണ്ടാതുണ്ട്.നബിയ്ടെ പേരില്‍ അള്ളാഹു സ്വലാത്ത് ചെല്ലുന്നു എന്നത് കൊണ്ട് അള്ളാഹു ചെറുതാവുകയല്ല. മാലാഖമാരോട് തന്റെ ദൂതന്റെ മഹത്വങ്ങള്‍ പറയുന്നു. എന്നതാണ്. അതെന്തിന് ഖുര്‍ ആനില്‍ പറഞു. അല്ലഹുപോലും ആ കാര്യം ചെയ്യുന്നുണ്ട് ,വിശ്വാസികളും ചെയ്യുക എന്നതാന്, ഇത് വിശ്വസികളോടാണൂ പറയുന്നതും,( പൂച്ചക്കെന്തുകര്യം.................)
ഇസ്ലാമിനെ എതിര്‍ക്കുന്ന സഹോദരന്മാരോട് ഒന്നേ പറയാനുള്ളൂ.....നിങ്ങളൊന്നും നേടുകയില്ല...ഇതുകൊണ്ട്,,,,, ആവൊ വല്ലതും നേടിയോ ആരെങ്കിലും....
പഠിക്കാന്‍ ശ്രമിച്ചാല്‍ ..അതാകും ഗുണം ...ഒരു പക്ഷെ ഞങ്ങള്‍ വിശ്വസിക്കുന്നു അള്ളാഹു ഉദ്ദേശിച്ചവര്‍ക്ക് അവന്‍ നല്ലത് തോന്നിക്കും........................

കണ്ണടച്ച് ഇരുട്ടാക്കതിരിക്കുക. ഇസ്ലാമിന്റെ പേരിലെ കാട്ടികൂട്ടലുകള്‍ക്ക് ഇസ്ലാമോ പ്രവാചകനോ ഉത്തരവാദിയല്ല ..

ഇസ്ലാമിനെ കുറിച്ച് ഒരുപാടു പുകഴ്ത്തി പറയുകയും സത്യ്മതമാന്നെന്നു വിശ്വസിക്കുകയും ചെയ്ത ഒരു പ്രമുഖന്‍ ഉണ്ടായിരുന്നു.(പേരോര്‍മയില്ല) അദ്ദേഹത്തോട് നിങ്ങളെന്തുകൊണ്ടു
ഇസ്ലാം സ്വീകരിക്കുന്നില്ല എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം കാരണം കണ്ടെത്തിയത് ഈ മുസ്ലിം പേരിലുള്ള കട്ടികൂടലുകളിലെക്ക് വന്നു ചേരാന്‍ കഴിയില്ലെന്നായിരുന്നു.

ഇപ്പോഴത്തെ തീവ്രവാദത്തെയും ഭീകരവാദതെകുരിച്ചും പറയാനുള്ളത് ഒന്നെയുള്ളു.ഇസ്ലാം ഇതിനെ അംഗീകരിക്കുന്നില്ലെന്ന് മാത്രം.

പശ്ചാത്തലം :ഒരു ബ്ലോഗും അതില്‍ കണ്ട ചില കമന്റ്സ്ഉം ,

പിഴച്ച പാത

തിരുനബി സല്ലല്ലാഹു അലൈഹി വാ സല്ലമയോടു അസൂയ മൂത്ത ഒരു ജൂതന്‍ ഒരിക്കല്‍ ആഭിചാരം നടത്തി. ലബീദുബ്നുല്‍ അഅ’സം എന്നാണ് ആ ജൂതന്റെ പേര് .നബിയെ ക്ഷീണിപ്പികുകയായിരുന്നുഉദ്ദേശ്യം.ക്ഷുദ്ര മന്ത്രങ്ങള്‍ ജപിച്ചുകയറ്റിയ ഒരു രൂപത്തെ ‘ബിഅരു ദര്‍വാന്’എന്ന കിണറ്റില്‍ നിക്ഷേപിക്കുകയാണ് അയാള്‍
ചെയ്തത് .
തിരുനബിയുടെ ശരീരത്തിനു ചെറിയ അസ്വസ്ഥത ഉണ്ടായി. ക്ഷുദ്ര പ്രവര്‍ത്തിയെ കുറിച്ച് മലക്കുകള്‍ നബിക്ക്‌
അറിയിപ്പ്‌ നല്‍കി. അവിടുന്ന് ഉറങ്ങുമ്പോള്‍ ഏതാനും മലക്കുകള്‍ നബിക്ക് അറിയിപ്പ്‌ നല്‍കി . അവിടുന്ന് ഉറങ്ങുമ്പോള്‍ ഏതാനും മലക്കുകള്‍ വന്ന അരികിലിരുന്നു.
ഒരാള്‍ ചോദിച്ചു “എന്താണ് നബിക്ക് അസ്വസ്ഥത ഉണ്ടാകാന്‍ കാരണം ..?”
മറ്റൊരു മലകിന്റെ മറുപടി :”സിഹ്ര്‍ ചെയ്തിരിക്കുന്നു.”
“ആരാണ് ..?”
“ലബീദ്‌”
“എവിടെയാണ്”
“ബിഅരു ദര്‍വാനില്‍”
നബി ഉണര്‍ന്നു. അമ്പിയാക്കള്‍ക്ക് ഉറക്കത്തില്‍ കാണുന്നതും വഹ് യ്‌ ആണല്ലോ.ആ നിലയില്‍; വഹ് യിലൂടെ സിഹ്രിനെ കുറിച്ച അറിയിച്ചു കൊടുത്തതിനാല്‍ ജൂതന്റെ കുതന്ത്രം അല്പം പോലും ഫലിച്ചില്ല. അങ്ങിനെ
നബി അലി, അമ്മാര്‍ (റ) എന്നിവരെ വിട്ട് ആ കിണറ്റില്‍ നിന്ന് ആ രൂപം പുറത്തെടുപ്പിച്ചു.അപ്പോഴേക്കും
ആ കിണറ്റിലെ വെള്ളം ചെമ്പിച്ചു പോയിരുന്നു. ആ രൂപതിന്മേല്‍ പതിനൊന്നു കെട്ടുകള്‍ ഉണ്ടായിരുന്നു .
ഈ സമയത്താണ് “മുഅവിദതൈനി”എന്ന് പേരുള്ള രണ്ടു സൂറത്തുകള്‍ ഇറങ്ങുന്നത്. അവ ഒതിയപ്പോലെ രൂപതിന്മേല്‍ ഉണ്ടായിരുന്ന കെട്ടുകള്‍ പൊട്ടിപ്പോയി .
ഈ പ്രവര്‍ത്തി ചെയ്തു വെച്ച ലബീദിനെ നബിതിരുമേനി വിളിപ്പിച്ചു,ആഭിചാരം ചെയ്തതായി അയാള്‍
സമ്മതിച്ചു. നബിയുടെ സ്വഹാബിമാര്‍ ക്ഷുഭിതരായി .അയാളുടെ കൈ വെട്ടണമെന്നും കഴുത്ത് വെട്ടണമെന്നും
മൊക്കെ യായി അവര്‍. അപ്പോള്‍ നബി(സ) അവരോടു പറഞു.”അള്ളാഹു എന്നെ രക്ഷിച്ചു.അയാളെ ഉപദ്രവിക്കരുത്.ഞാന്‍ മാപ്പുകൊടുത്തിരിക്കുന്നു.”

ആയിരത്തി നാനൂര്‍ വര്‍ഷങ്ങള്‍ കഴിഞ്ഞു പോയിട്ടും ചിലര്‍ക്ക് നബിയോടുള്ള അസൂയ കുറയുന്നില്ല .അത് മൂത്ത്‌ മൂത്ത് വരികയാണ്‌. അത്തരക്കാര്‍ പലതരത്തിലും ആഭിചാരം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. പല രൂപങ്ങളും പടച്ചു വിടുന്നു. ക്ഷുദ്ര മന്ത്രങ്ങള്‍ ജപിച്ചു കൊണ്ടിരിക്കുന്നു. ഇതൊന്നും നബിയുടെ യശശിനെയോ ആ തേജോമയമായ വ്യകതിതത്തെയോ ബാധിക്കുകയില്ല. അല്പ ബുദ്ധികളായ ആരെങ്കിലും അസൂയ അമര്‍ത്താനവാതെ ചോദ്യ ക്കടലസിലോ പാഠപുസ്തകത്താളിലോ അത് ഒഴുക്കിവിടുന്നതു കൊണ്ട് മലീമസമാകുന്നതല്ല.തിരുനബിയുടെ വ്യക്തിത്വം. അത്തരക്കാര്‍ക്കൊക്കെ തൊടാന്‍ കഴിയുന്നതിലും എത്രയോ
ഉയരത്തിലാണ്.അവിടുന്നു ജ്വലിച്ചു നില്‍കുന്നത്. സ്വന്തം ജീവിതത്തില്‍ കാണിച്ച അത്യു ജ്ജല മാതൃകകള്‍ കൊണ്ടാണു ആ ഉന്നതി നബി (സ) നേടിയെടുതതത് .
ഹുദൈബിയാ സനധിയുടെ ചരിത്രം അതില്‍ ഒന്ന് മാത്രം. ശത്രുക്കളുടെ പ്രധിനിധിയായ സുഹൈല്‍ എന്ന ആളും
നബി(സ) യും തമ്മിലാണ് ഉടമ്പടി. എഴുതുന്നത്‌ അലി(റ) യും.തുടക്കത്തില്‍ “ബിസ്മില്ലാഹി റഹ് മാനി റഹീം’
എന്ന വാചകം എഴുതാന്‍ എഴുതാന്‍ നബി നിര്‍ദേശിച്ചപ്പോള്‍ തന്നെ സുഹൈല്‍ ഉടക്കി. റഹ്മാന്‍,റഹീം എന്ന വാക്കൊന്നും തനിക്കരിയില്ലന്നും തനിക്ക് അറിയാവുന്നത് പോലെ എഴുതിയാല്‍ മതിയെന്നും അയാള്‍ ശഠിച്ചു..നബി സമ്മതിച്ചു കൊടുത്തു. അലി തിരു ത്തി എഴുതി. “അല്ലാഹുവിന്റെ ദൂതനായ മുഹമ്മദും അംറിന്റെ മകനായ സുഹൈലും ചെയ്ത കരാര്‍ “എന്ന് എഴുതാനായി കല്പിച്ചു. അപ്പോഴും അയാള്‍ ഉടക്കി.
“അബ്ദുല്ലയുടെ മകന്‍ മുഹമ്മദ്‌ “ എന്ന് മതിയെന്നയാള്‍ ശഠിച്ചു .
മുഹമ്മദ്‌ നബിയെ അല്ലാഹുവിന്റെ ദൂതനനായി അംഗീകരിക്കുന്നില്ല. എന്ന് വൃക്തമാക്കുകയായിരുന്നു അയാളുടെ ഉദ്ദേശം.. ആ വാക്കും മാറ്റാന്‍ നബി നിര്‍ദേശിച്ചു .അലി(റ) അല്പം മടിച്ചു നിന്ന്. സ്വഹാബികള്‍
അലിയെ പിന്തുണച്ചു.അല്ലാഹുവിന്റെ റസൂല്‍ എന്ന് മാറ്റരുതെന്നവര പറഞു. ഇങ്ങിനെയാണങ്കില്‍ സന്ധി വേണ്ടെന്നും യുദ്ധത്തിലേക്ക് നീങ്ങാമെന്നും ചിലര്‍ക്ക് തോന്നി. അപ്പോള്‍ നബി തന്നെ കരാര്‍ പത്രിക എടുത്ത്
“അല്ലാഹുവിന്റെ റസൂല്‍ “ എന്നാ വാചകം മായ്ച്ചു കളന്ഞു.പകരം അബ്ദുല്ലയുടെ മകന്‍ മുഹമ്മദ് എന്നെഴുതി.

നബിയോടും അവിടത്തെ പദവിയോടും പേരിനോടും പോരിശയോടും അത്രത്തോളം പ്രിയം പുലര്‍ത്തിയിരുന്നു.സ്വഹാബികള്‍. അത് കൊണ്ട് തന്നെ അതിനു ഊനം തട്ടുമെന്നു തോന്നിയപ്പോഴോക്കെ
അവര്‍ വ്രണിത ഹൃദയരായി.
എന്നാല്‍ വികാരപ്രകടനങ്ങള്‍ കൊണ്ടും ആവേശം കൊണ്ടും ഫലമില്ലെന്നു പഠിപ്പിച്ചു കൊടുക്കുകയാണ്
ഓരോ സന്ദര്‍ഭത്തിലും പ്രവാചകന്‍ ചെയ്തത് .,എടുത്തുചാടി യുള്ള യുദധത്തെക്കാള്‍ എത്രയോ ഗുണം ചെയ്തതാണ് ഹുദൈബിയ സന്ധി എന്ന് കാലവും ചരിത്രവും തെളിയിച്ചു. അതാണ് ക്ഷമയുടെ ഗുണം .
അതിനുഒരുപാട് കഴിവുണ്ട്.”നിശ്ചയം അള്ളാഹു ക്ഷമാശീലരുടെ കൂടെയാണ്.”എന്ന് ഖുര്‍ആന്‍ പഠിപ്പിച്ചിരിക്കുന്നു.
അല്ലാഹുവും നബിയും പഠിപ്പിച്ചത് ക്ഷമയുടെ ഗുണങ്ങളാണ്. ഖുറാനും ഹദീസും വിശദീകരിച്ചു തരുന്നത്
സഹനത്തിന്റെ പാഠങ്ങളാണ് . അതിന്റെയൊക്കെ പേരില്‍ ഊറ്റം കൊള്ളുന്ന ചിലര്‍ക്ക് ക്ഷമ എന്ന് കേള്‍ക്കുന്നത്
കോപമുണ്ടാക്കുന്നു എങ്കില്‍ ഒന്നുറപ്പാണ്. ഇവരെ ആദൃക്‍ഷരം മുതല്‍ പഠിപ്പിക്കെണ്ടിയിരിക്കുന്നു. സമുദായത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം അതാണ്.

2010, ജൂലൈ 9, വെള്ളിയാഴ്‌ച

വുളു

ചെറുതും വലുതുമായ അശുദ്ധിയില്‍ നിന്നും ശുദ്ധിയായിരിക്കലാണ് നീസ്കാരത്തിന്റെ
ഒന്നാമത്തെ ശര്‍ത്ത്. ചെറിയ ആശുദ്ധിയില്‍നിന്നും ശുദ്ധിയാകുന്നതിനു വുളു എന്നും വലിയ അശുദ്ധിയില്‍ നിന്നും ശുദ്ധിയാകുന്നതിനു കുളി എന്നും പറയുന്നു.

വുളുവിന്റെ ശര്ത്തുകള്‍
-------------------------------------------------------------------------------------
1.ശുദ്ധിയുള്ള (ത്വഹൂറായ) വെള്ളം കൊണ്ടായിരിക്കുക.
2.കഴുകപ്പെടുന്ന അംഗങ്ങളില്‍ വെള്ളം ഒലിപ്പിക്കുക -.മുഖത്തും കൈ കാലുകളിലുമാണ് വെള്ളം കൊണ്ട് കഴുകേണ്ടത്.തല തടവും പ്രകാരം അവിടെ തടവിയാല്‍ മതിയാവുകയില്ല.
3.വെള്ളത്തെ അമിതമായി പകര്ച്ചയാക്കുന്ന ചന്ദനം പോലുള്ള വസ്തുക്കള്‍ അവയവങ്ങളില്‍ ഇല്ലാതിരിക്കുക. അത്തരം വസ്തുകളാല്‍ വെള്ളത്തിന്റെ സ്വഭാവം തന്നെ മാറിപോകുന്നതിനാല്‍ ശുദ്ധീകരിക്കപെടുന്നതല്ല.
4.വെള്ളം ചേരുന്നതിനു തടസ്സമായി നില്‍ക്കുന്ന മെഴുക്,പെയിന്‍റ് ,അഴുക്ക് തുടങ്ങിയവ അവയവങ്ങളില്‍ ഇല്ലാതിരിക്കുക .നഖങ്ങളുടെ ഉള്ളില്‍ അഴുക്കുണ്ടാകുന്ന കാരണത്താല്‍ അവിടെ വെള്ളം എതുന്നതല്ല.
5.മൂത്ര വര്ച്ചക്കാരെ പോലെ നിത്യ അശുദ്ധിയുള്ളവര്‍ നിസ്കാരത്തിന്റെ സമയം ആയെന്നരിഞ ശേഷം വുളു എടുക്കുക.

പലവക

പിഴച്ച പാത
ഇസ്ലാമിനെ അറിയുക

പാമ്പ്‌ പെണ്ണിനെ പ്രണയിക്കുമോ ...?

വാര്‍ത്തയില്‍ ആര്‍ എസ് എസ് ഉണ്ടോ ?എങ്കില്‍ അല്പം ശങ്കിച്ചോട്ടെ !

പെങ്ങളെ ഇണയാക്കിയാല്‍

ഫിഖ്ഹ്

വുളുവിന്റെ ശര്ത്തുകള്‍
വുളുവിന്റെ ഫര്‍ളുകള്‍
വുളുവിന്റെ സുന്നത്തുകള്‍
വുളുവിനു ശേഷമുള്ള സുന്നത്തുകള്‍

അഖീദ

1 ബറാഅത് രാവും അനുഷ്ഠാനങ്ങളും
2 അള്ളാഹു
3 നബി(സ) യെ സ്വപ്നം കാണാന്‍

അവിശ്വാസി (കാഫിര്‍) ആവല്‍ - അഥവാ ഇസ്ലാമില്‍ നിന്നും പുറത്തു പോവല്‍ .

ഖുര്‍ആന്‍

♦ ഖുര്ആ നും സൂര്യനും.

ഹസനിയ്യയിലെ അതിഥികള്‍