2010, സെപ്റ്റംബർ 28, ചൊവ്വാഴ്ച

ഖുര്ആ നും സൂര്യനും.

ശാസ്ത്രം പുരോഗതി നേടിയ ഒരു കാലത് അല്ല , ഖുര്ആവന്‍ അവതരിക്കപെട്ടത്. , അത് കൊണ്ട് തന്നെയാണ് ശാസ്ത്രലോകത്തിന്റെ മുന്നില്‍ ഖുര്ആറന്‍ അത്ഭുതത്തിനു വക നല്കുെന്നതും.ആധുനിക യുഗത്തില്‍ കണ്ടെത്തുന്ന കണ്ടെത്തലുകള്‍ പോലും ഖുര്ആതന്‍ പറഞ്ഞ കാര്യങ്ങള്ക്കുത വിരുദ്ധമാകുന്നില്ല എന്ന് മാത്രമല്ല ഖുറാന്‍ പറഞ്ഞിടതെക്ക് ശാസ്ത്രത്തിന് തിരിച്ചു വരേണ്ടതയും വന്നിട്ടുണ്ട്..വിമര്ശമകര്‍ വിമര്ശ്നം എന്നതില്‍ നിന്നും പഠനം എന്ന കാഴ്ച്ചപാടിലേക്ക് നീങ്ങിയാല്‍ ആറാം നൂറ്റാണ്ടില്‍ അവതരിപ്പിക്കപെട്ട ഈ ഗ്രന്ഥതിനെ ദൈവീകത തീര്ത്തും ബോധ്യപ്പെടും.
സൂര്യന്‍ അതിന്റെ സ്ഥിര സ്ഥാനത്തേക്ക് സഞ്ചരിക്കുന്നു. അത് പ്രതാപിയും സര്വപജ്ഞനു മായ അല്ലാഹുവിന്റെ തീരുമാനമത്രേ.ചന്ദ്രന് നാം ചില മണ്ഡലങ്ങള്‍ നിശ്ചയിച്ചു.അങ്ങിനെ ഉണങ്ങിയ ഈത്തപ്പനകുല പോലെയാകുന്നു.ചന്ദ്രനെ പ്രാപിക്കുക സൂര്യനു ചേര്ന്ാ തല്ല.രാത്രി പകലിനെ മുന്കടക്കുകയില്ല. എല്ലാം അവയുടെ ഭ്രമണപഥത്തില്‍ നീന്തി കൊണ്ടിരിക്കുന്നു.(അദ്ധ്യായം , യാസീന്‍ ;38,39,40)
ഖുര്ആാനില്‍ 31 തവണ സൂര്യനെ പരാമര്ശിൊക്കുന്നുണ്ട്. സൂര്യനെ കുറിച്ച് ഖുര്ആുന്‍ നടത്തിയ ചില പ്രയോഗങ്ങള്‍ വിഷയം പടിക്കുന്നവര്ക്കായ് ഇവിടെ ചേര്ക്കാം .
പൌരാണികാര്ക്ക്ന സൂര്യനും ചന്ദ്രനും വെളിച്ചവും വിളക്കുമായിരുന്നു.ബൈബിളില്‍ പ്രയോഗിക്കുന്നതും big light, small light എന്നാണ്.എന്നാല്‍ ഖുര്ആിനില്‍ സൂര്യന്‍ പ്രകാശത്തിന്റെ സ്രോതസ്സാണ് എന്ന ആശയം ബോധ്യപ്പെടും വിധം മിസ്ബാഹ്, സിറാജ് ,ളിയാഅ്, എന്നീ പദങ്ങളാണ് പ്രയോഗിക്കുന്നത്. ഒരിടത് “കത്തിജ്വലിക്കുന്ന വിളക്ക്.”എന്ന് പ്രയോഗിക്കുന്നു. എന്നാല്‍ ചന്ദ്രനെ കുറിച്ച് നൂര്‍ , മുനീര്‍ എന്നാണ് പ്രയോഗിക്കുന്നത്.തിളക്കം അനുഭവപ്പെടുന്ന ഏതിനും പ്രയോഗിക്കാവുന്ന പദമാണിത്. സ്രോതസ്സ് ആവുകയുമില്ല.
അത് പോലെതന്നെ സൂര്യന്റെ ബഹുവചനം ഖുര്ആിന്‍ പ്രയോഗിക്കുന്നുണ്ട്. അത് തന്നെ അറബി വ്യാകരണ പ്രകാരം ഒട്ടനവധി എന്ന സൂര്യന്മാര്‍ എന്ന അര്ത്ഥ് വ്യാപ്തിയും വരുന്നുണ്ട്. സൂര്യന്‍ കേവലം ഒരു നക്ഷത്രമാണെന്നും ഇതേ സ്വഭാവമുള്ള ഇതിനെക്കാള്‍ വലിയ നക്ഷത്രങ്ങള്‍ -സൂര്യന്മാര്‍- വേറെയുണ്ടന്നു ഇന്ന് നമുക്കറിയാം.
ബില്യന്‍ കണക്കിന് വര്ഷുങ്ങള്‍ കഴിഞ്ഞാല്‍ സൂര്യന്‍ വീര്ത്തു വലുതായി ഭൂമിയെ വിഴുങ്ങുമെന്നും, ചുവന്ന ഭീമനായി മാറുമെന്നും അവസാനം പ്രകാശം കെട്ടു വെള്ളകുള്ള നായി തീരുമെന്നൊക്കെ ശാസ്ത്രം നിഗമിക്കുന്നുണ്ട്. ഖുര്ആ്നിക വചനങ്ങള്‍ ശാസ്ത്ര നിഗമനങ്ങള്മായി യോജിക്കണമെന്നു നമുക്ക് നിര്ബിന്ധമില്ല. പക്ഷെ അന്ത്യ നാളില്‍ സൂര്യന്‍ ചുര്ട്ടപെടുമെന്നും അതിന്റെ പ്രകാശം കെട്ട് പോകുമെന്നും നക്ഷത്രങ്ങള്‍ അടര്ന്നു വീഴുമെന്നും ഖുര്ആരനും പറഞ്ഞിട്ടുണ്ട്.
“നിങ്ങളുടെ ഭക്ഷണം ആകാശത്താണ്.” എന്ന് അള്ളാഹു ഖുറാനില്‍ സൂചിപ്പിക്കുന്നുണ്ട്.ഭൂമിയിലെ ഭക്ഷ്യ വസ്തു ഭക്ഷ്യ യോഗ്യമാവണമെന്കില്‍ ആകാശം ഇടപെടണം. മഴ മാത്രം പോര. സൂര്യ പ്രകാശവും വേണം. പ്രകാശ സംശ്ളെഷണമില്ലെന്കില്‍ സസ്യങ്ങളും ജന്തുക്കളും ഉണ്ടാകില്ലെന്ന് പറയേണ്ടതില്ലല്ലോ.
ചുരുക്കി പറഞ്ഞാല്‍ സൂര്യനെ കുറിച്ച് ഖുര്ആരന്‍ പറഞ്ഞ പ്രയോഗങ്ങള്‍ ശാസ്ത്രീയ ഗവേഷണങ്ങളുമായി ഒത്തു വരുമ്പോള്‍ നാം വിസ്മയപ്പെടുന്നു.
ചിന്തിക്കുന്നവര്ക്ക് ദ്ര്ഷ്ടാന്തങ്ങളേറയുണ്ട് വിശുദ്ധ ഖുര്ആ്നില്‍.

2 അഭിപ്രായങ്ങൾ:

ഹസനിയ്യയിലെ അതിഥികള്‍