2010, ഡിസംബർ 23, വ്യാഴാഴ്‌ച

അസ്മാഉല്‍ ഹുസ്നയും രോഗ ശമനവും


ല്ലാഹുവിന്റെ വിശുദ്ധ നാമങ്ങളാണ് അസ്മാഉല്‍ ഹുസ്നാ എന്നറിയപ്പെടുന്നത്. അല്ലാഹുവിന്റെ തൊണ്ണൂറ്റി ഒന്പിതു പേരുകളാണത്. ഇത് മനപാഠമായ്ക്കുകയും പതിവാക്കുകയും ചെയ്യുന്നവര്ക്ക് സ്വര്ഗ്ഗമുന്ടെന്നു ഹദീസില്‍ വന്നിട്ടുണ്ട്.
മഗ് രിബു നിസ്കാര ശേഷവും സുബ് ഹി നിസ്കാര ശേഷവും ഓരോ യാസീന്‍ ഓതി തുടന്ന് അസ്മാഉല്‍ ഹുസ്നാ ചൊല്ലി ദുആ ചെയ്യുന്നത് വളരെ ഉത്തമമാണ്. ഏതൊരു ആവശ്യത്തിന് വേണ്ടി ഈ വിശിഷ്ട നാമങ്ങള്‍ ഉരുവിടുവോ അത് പൂര്ത്തിയാവുന്നതാണ്.പ്രത്യേകിച്ച് രോഗ ശമനത്തിന് വേണ്ടി പ്രാര്ത്ഥി ച്ചാല്‍ അത്ഭുതകരമായ ഫലം കാണുന്നതാണ്. രോഗ ശമനത്തിന് പ്രസിദ്ധമായ അല്ലാഹുവിന്റെ ചില ഇസ്മുകളെ കുറിച്ച് താഴെ ചേര്ക്കുനന്നു.
യാ അല്ലാഹ് : അസ്മാ ഉല്‍ ഹുസ്നയിലെ ആദ്യത്തെ ഇസ്മാണിതു.സര്വ്വലലോക രക്ഷിതാവിന്റെ പ്രസിദ്ധമായ പേര് . പൂര്ണസതയുടെ എല്ലാ വിശേഷണങ്ങളും ഒരുമിച്ചു കൂടിയ ഉണ്ടാവല്‍ നിര്ബകന്ധമായ ആരാധനക്കര്ഹ നായൊരു മഹാശക്തി എന്നാണ് അള്ളാഹു എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. “ഏതെങ്കിലുമൊരു രോഗി വെള്ളിയാഴ്ച ജുമുഅ നിസ്കാരത്തിനു മുന്പാ യി അംഗ ശുദ്ധി വരുത്തി ശുദ്ധിയുള്ള വസ്തം ധരിച്ചു ശുദ്ധിയുള്ള സ്ഥലത്ത്തിരുന്നു മിതമായ ശബ്ദത്തില്‍ ഈ ഇസ്മിനെ ഇരുന്നൂറു തവണ ചൊല്ലിയാല്‍ അവന്റെ മാനസികവും ശാരീരികവുമായ ചെറുതും വലുതുമായ എല്ലാ വിധ രോഗങ്ങളും സുഖപ്പെടുന്നതാണ്.(അല്ലാഹു ആ രോഗത്തിലൂടെ അവന്റെ മരണം നിശ്ചയിചിട്ടില്ലെന്കില്‍ )
യാ റഹ് മാന്‍ : പരമ കാരുണ്യവാന്‍ എന്നാണ് ഈ ഇസ്മിനര്ത്ഥം ,മറവി അലസത അശ്രദ്ധ എന്നീ രോഗങ്ങള്ക്ക്ധ ഉത്തമ മായ ചിക്ത്സയാണ് ഈ ഇസ്മു .ഫര്ള്ട‍ നിസ്കാരങ്ങള്ക്ക് ശേഷം നൂറു തവണ പതിവാക്കിയാല്‍ ഓര്മ ശക്തി വര്ധി്ക്കും.അലസത മാറും.ചെയ്യുന്ന കാര്യങ്ങളില്‍ ഉന്മേഷം കൂടും.
യാ സലാം: രക്ഷകന്‍ , സമാധാനം നല്കുനന്നവന്‍ എന്നര്ത്ഥംക. ഈ നാമം കൂടുതലായി ചൊല്ലിവരുന്നവന്‍ രോഗങ്ങളില്‍ നിന്നും ആപത്തുകളില്‍ നിന്നുമെല്ലാം രക്ഷ പ്രാപിക്കും . സമാധാനം കൈവരിക്കും. ഏതെന്കിലും രോഗിയെ ഈ ഇസ്‌മ് 121 തവണ ചൊല്ലി മന്ത്രിച്ചാല്‍ അലാഹുവിന്റെ അനുഗ്രഹ്ത്താല്‍ രോഗം സുഖപ്പെടും. വേദനയ്ക്ക് ആശ്വാസമുണ്ടാകും.
യാ ലത്വീഫ്:: രോഗ ശമനത്തിന് പ്രസിദ്ധമായ ഇസ്മാണിത് .സൂക്ഷ്മ ജ്ഞാനി എന്നാണ് ലത്വീഫ് എന്നാ പദത്തിനര്ത്ഥംി .ഈ ഇസ്മിനെ 129 തവണ ഓതി പ്രാര്ഥിജച്ചാല്‍ ഇതു തരം അസുഖവും മാറുന്നതാണ്. വേദന്യുള്ളവര്‍ വേദനയുള്ള ഭാഗത്ത് ഈ ഇസ്മിനെ 100 തവണ ഓതി ഊതിയാല്‍ വേദന പോകുന്നതാണ്.
യാ ശുകൂര്‍ : നന്ദി ചെയ്യുന്നവന്‍ എന്നര്ത്ഥം് .ശരീരത്തിന് ആഫിയത് ഉണ്ടാവാനും ക്ഷീണമകറ്റാനും പണ്ഡിതന്മാര്‍ ചൊല്ലാന്‍ നിര്ദേദശിക്കുന്ന ദിക് റാണിത്. ഈ ഇസ്മിനെ 41 തവണ പാത്രത്തിലെഴുതി മായ്ച്ചു കുടിക്കുന്നതും വെള്ളത്തില്‍ മന്ത്രിച്ചു കുടിക്കുന്നതും ആരോഗ്യത്തിനുത്തമമാണ്.രോഗങ്ങള്‍ നീങ്ങി ആരോഗ്യം കൈവരാന്‍ ഈ ഇസ്മിനെ പതിവാക്കുക.
യാ മജീദ്‌ : മഹത്വമുള്ളവന്‍ എന്നര്ത്ഥം . പാണ്ട് രോഗം കൊണ്ട് കഷ്ട്പെടുന്നവര്‍ അയ്യമുല്‍ ബീളില്‍ അഥവാ അറബി മാസത്തിലെ 13,14,15 ദിവസങ്ങളില്‍ നോമ്പെടുക്കുകയും നോമ്പ് തുറക്കുന്ന സമയത്ത് ഈ ഇസ്മിനെ കൂടുതലായി ചൊല്ലുകയും ചെയ്‌താല്‍ അവന്റെ രോഗം സുഖപ്പെടുന്നതാണ്. അത് പോലെ മറ്റു രോഗങ്ങള്ക്കും ഇപ്രകാരം ചെയ്യാവുന്നതാണെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്,
യ ഖവിയ്യു യാ മതീന്‍ :(പരമ ശക്തന്‍ , പ്രബലന്‍) മാസികരോഗ്യത്തിനു അതിവിശിഷ്ടമായ രണ്ടു ഇസ്മുകളാണിവ.ശാരീരികാരോഗ്യത്തിനും അനുയോജ്യം. മനക്കരുത് കുറഞ്ഞവര്‍ ഈ ഇസ്മുകള്‍ 66 തവണ പതിവാക്കിയാല്‍ മനക്കരുത്ത് വര്ധിോക്കും. എന്തും നേരിടാനുള്ള മനോ ധൈര്യവും കൈവരും. ശാരീരിക ബലഹീനത യുള്ളവര്‍ പതിവായി ചൊല്ലിവരുന്ന പക്ഷം ബലഹീനത നീങ്ങി ആരോഗ്യവാനാകും.
യാ മുഖ്സിത്വു: (നീതിപാലകന്‍ ) ആരാധനകളില്‍ വസ് വാസ് രോഗം വിഷമിക്കുന്നവര്ക്ക് അത് നീങ്ങി കിട്ടാനുള്ള ഇസ്മാണിത്. കൂടുതല്‍ പതിവാക്കി വന്നാല്‍ ആരാധനകളിലെ വസ് വാസ് നീങ്ങും. (ഇഖ് ലാസ്‌ )ആത്മാര്ഥ.ത വര്ധി ക്കും.
യാ ബാഖീ : ( എന്നെന്നും ശേഷിക്കുന്നവന്‍ ) ഒരൊറ്റ ഇരുത്തത്തിലിരുന്നു ഈ ഇസ്മിനെ 1000 തവണ ഓതി പ്രാര്ത്ഥി ച്ചാല്‍ വിഷമങ്ങള്‍ നീങ്ങും. രോഗങ്ങള്‍ സുഖപ്പെടും. ഉദ്ദേശ്യങ്ങള്‍ പൂര്ത്തി യാകും വിപത്തുകളില്‍ നിന്നും രക്ഷപ്പെടും.
യാ ശാഫീ : അസ്മാ ഉല്‍ ഹുസ്നയില്‍ ഉള്പെടുന്നില്ലെന്കിലും അല്ലാഹുവിന്റെ പ്രധാനപ്പെട്ട ഒരു വിശേഷണമാണ് ശാഫീ . രോഗശമനം നല്കുുന്നവന്‍ എന്നര്ത്ഥം. രോഗം കൊണ്ട് കഷ്ടപ്പെടുന്നവര്‍ ഈ ഇസ്മു കൂടുതല്‍ ഉരുവിട്ട് കൊണ്ട് പ്രാര്ത്ഥിച്ചാല്‍ രോഗം പെട്ടന്നു സുഖപ്പെടുന്നതാണ്.


visit: www.islamsunnikerala.blogspot.com

1 അഭിപ്രായം:

ഹസനിയ്യയിലെ അതിഥികള്‍